Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 5:28 AM IST Updated On
date_range 9 Aug 2020 5:28 AM ISTമഴ: കുഴൂരിൽ രണ്ട് ക്യാമ്പുകൾ തുറന്നു
text_fieldsbookmark_border
മാള: പുഴയോര പഞ്ചായത്തായ കുഴൂരിൽ രണ്ട് പ്രളയ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കാക്കുളിശ്ശേരി വില്ലേജ് പരിധിയിൽ ഐരാണിക്കുളം ഗവ. ഹൈസ്കൂള്‍ (ജനറല്‍ കാറ്റഗറി), കുഴൂര്‍ ഗവ. ഹൈസ്കൂൾ (ഡി കാറ്റഗറി) എന്നീ സ്കൂളുകളിലാണ് ക്യാമ്പ് തുറന്നത്. ഗവ. ഹൈസ്കൂളിൽ ക്വാറൻറീൻ കേന്ദ്രം ഒരുക്കി. കുണ്ടൂർ മൈത്രിയിൽ നാൽപതോളം വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറി. കൊച്ചുകടവ് പ്രദേശത്തും ഏതാനും വീട്ടുകാർ മാറി താമസിച്ചിട്ടുണ്ട്. ആടുമാടുകളെ വീടിൻെറ ടെറസിന് മുകളിലാക്കിയാണ് ചില വീട്ടുകാർ പോയത്. മറ്റു ചിലർ പശു, എരുമ തുടങ്ങിയ വലിയ നാൽക്കാലികളെ ഉയർന്ന പ്രദേശത്തേക്ക് മാറ്റി. അതേസമയം, പുഴയിൽ ജലനിരപ്പ് കഴിഞ്ഞദിവസത്തേ പോലെ തന്നെ തുടരുകയാണ്. തമിഴ്നാട്ടിൽനിന്ന് പറമ്പിക്കുളം വഴി വെള്ളം തുറന്നുവിട്ടാൽ ജലനിരപ്പ് അപകടകരമായി ഉയരും. ------- ഫോട്ടോ: 1 . TM kuzhuril pralaya beethiye thudarnnu veedozhinhu pokunnavar.jpg കുഴൂരിൽ പ്രളയഭീതിയെ തുടർന്ന് വീടൊഴിഞ്ഞ് പോകുന്നവർ 2 . TM veedozhinhu poyavar veedinu mukalil aadukale parpichirikkunnu.jpg വീടൊഴിഞ്ഞ് പോയവർ വീടിന് മുകളിൽ ആടുകളെ പാർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story