Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTമഹാവൈദ്യന് പ്രണാമം -മന്ത്രി സുനിൽകുമാർ
text_fieldsbookmark_border
തൃശൂർ: ആയുർവേദ ചികിത്സാരംഗത്ത് വേറിട്ട ശൈലി കൊണ്ടുവന്ന മഹാവൈദ്യനാണ് അഷ്ടവൈദ്യന്‍ തൈക്കാട്ട് നാരായണന്‍ മൂസ് എന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. സ്വതസിദ്ധ ചികിത്സാവഴികളിലൂടെ യാത്ര ചെയ്ത് തന്നെ സമീപിച്ച രോഗികള്‍ക്കൊക്കെ സൗഖ്യത്തിൻെറയും സ്വാസ്ഥ്യത്തിൻെറയും ഔഷധക്കൂട്ടുകള്‍ സ്നേഹത്തിൻെറ മേമ്പൊടി ചേര്‍ത്ത് നല്‍കിയ മഹാപ്രതിഭയായിരുന്നു അദ്ദേഹം. കൈപ്പുണ്യമായിരുന്നു അദ്ദേഹത്തിൻെറ ബലം. നമ്മുടെ നാടിൻെറ മഹത്തായ ആയുർവേദ പാരമ്പര്യത്തിൽ ഒട്ടും വെള്ളം ചേർക്കാതെ കാത്തു സൂക്ഷിച്ച് തലമുറകൾക്ക് കൈമാറിയ വലിയ പാരമ്പര്യമാണ് തൈക്കാട്ട് മൂസിൻെറ കുടുംബത്തിനുള്ളത്. ഇന്ന് കേരളത്തിൽ അവശേഷിക്കുന്ന ആ മഹാ പാരമ്പര്യത്തിൻെറ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് നാരായണൻ മൂസിൻെറ വേർപാടിലൂടെ നഷ്ടമായതെന്നും അദ്ദേഹം അനുസ്മരണക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story