Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒറ്റക്ക് താമസിക്കുന്ന...

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടി​െൻറ മുകളിൽ തെങ്ങ് വീണു

text_fields
bookmark_border
ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടി​ൻെറ മുകളിൽ തെങ്ങ് വീണു ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടി​ൻെറ മുകളിൽ തെങ്ങ് വീണു ചെറുതുരുത്തി: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന്​ മുകളിലേക്ക് തെങ്ങ് വീണു. നിസ്സാര പരിക്കുകളോടെ വയോധിക രക്ഷപ്പെട്ടു. പാഞ്ഞാൾ പഞ്ചായത്തിലെ 16ാം വാർഡായ പൈങ്കുളം ഉന്നത്തൂർ അമ്പലത്തിനു സമീപം ചുണ്ടൻ പറ്റപ്പടി തേക്കേതിൽ വീട്ടിൽ വള്ളിയാണ്​ (75) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. ബുധനാഴ്​ച പുലർച്ച ശക്തമായ കാറ്റും മഴയും തുടർന്ന് സമീപത്തുണ്ടായിരുന്ന തെങ്ങ് കടപ്പുഴകി ഓടിട്ട വീടി​ന്​ മുകളിലേക്ക് പതിക്കുകയായിരുന്നു. ഓട്ടിൻ കഷ്​ണങ്ങളും നാളികേരവും ദേഹത്ത്​ വീണതോടെ ഇവർ പുറത്തിറങ്ങി ബഹളം വെക്കുകയായിരുന്നു. ഇവരെ സമീപവാസികളെത്തി വീട്ടിൽ താമസിപ്പിച്ചു. മരം മുറിച്ചു മാറ്റി വീട് പഴയ രൂപത്തിലാക്കാൻ നടപടി കൈ​​​െക്കാള്ളുമെന്ന് വള്ളിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫിസർ അഫ്​സയും വാർഡ് മെംബർ ടി.കെ. വാസുദേവനും പറഞ്ഞു. ചിത്രം tt cheruthuruthy thengu veedu തെങ്ങു വീണതിനെ തുടർന്ന് നിസ്സാരമായ പരിക്കേറ്റ വള്ളി വീടിന്​ മുന്നിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story