Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈദ്യരത്​നം ഇ.ടി....

വൈദ്യരത്​നം ഇ.ടി. നാരായണൻ മൂസ്​ അന്തരിച്ചു

text_fields
bookmark_border
ഒല്ലൂര്‍: പ്രമുഖ ആയുർവേദ ചികിത്സകനും വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ അഷ്​ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ് (87) നിര്യാതനായി. ബുധനാഴ്​ച രാത്രി എട്ടരയോടെ തൃശൂർ തൈക്കാട്ടുശ്ശേരിയിലെ വസതിയിലായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സ രംഗത്ത് നല്‍കിയ ഉന്നത സംഭാവനകള്‍ക്ക് പത്മഭൂഷണും പ്രധാനമന്ത്രിയുടെ സ്വദേശി പുരസ്കാരവും ലഭിച്ചിട്ടുണ്ട്​. പെരുവനം ഗ്രാമത്തിലെ പ്രശസ്ത അഷ്​ടവൈദ്യ കുടുംബമായ ഒല്ലൂർ തൈക്കാട്ടുശേരി എളേടത്ത് തൈക്കാട്ടു മനയിൽ 1933 സെപ്റ്റംബർ 15ന് ഇ.ടി. നീലകണ്ഠൻ മൂസി​ൻെറയും കുട്ടഞ്ചേരി ഇല്ലത്തെ ദേവകി അന്തർജനത്തി​ൻെറയും മകനായാണ്​ ജനനം. 1941ൽ വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്ന കാലത്ത് ഇ.ടി. നാരായണൻ മൂസിന് എട്ടു വയസ്സായിരുന്നു. മുത്തച്ഛന്‍ നാരായണന്‍ മൂസിനെ 1924ല്‍ ബ്രിട്ടീഷ് വൈസ്രോയി 'വൈദ്യരത്ന' ബഹുമതി നല്‍കി ആദരിച്ചിരുന്നു. അച്ഛന്‍ ഇ.ടി. നീലകണ്ഠന്‍ മൂസിന് 1992ല്‍ പത്മശ്രീ ലഭിച്ചു. ഇതിന്​ തുടർച്ചയെന്ന പോലെ 2010ല്‍ നാരായണന്‍ മൂസിന് പത്മഭൂഷണും ലഭിച്ചു. വൈദ്യരത്നം ആയുർവേദ മെഡിക്കൽ കോളജി​ൻെറയും ഒൗഷധശാലയുടെയും നഴ്സിങ്​ ഹോമി​ൻെറയും ഗവേഷണകേന്ദ്രത്തി​​ൻെറയുമെല്ലാം സാരഥിയായിരുന്നു. ഒല്ലൂര്‍ വൈദ്യരത്ന ആയുര്‍വേദ കോളജ്, നഴ്സിങ് കോളജ്, മൂന്ന് ഔഷധ നിര്‍മാണശാലകൾ, ആയുര്‍വേദ ഗവേഷണ കേന്ദ്രം, ചാരിറ്റി ഹോസ്പിറ്റല്‍, നിരവധി ഔഷധശാലകള്‍ തുടങ്ങിയവയുടെ സ്ഥാപകനാണ്​. 1997ൽ പ്രധാനമന്ത്രി വാജ്പേയിൽനിന്ന് ആയുർവേദത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശി പുരസ്കാരം, വിശിഷ്​ടസേവനത്തെ ആധാരമാക്കി അക്ഷയപുരസ്കാരം, കേന്ദ്രസർക്കാറിൻെറ ദേശീയ ആയുർവേദ വിദ്യാപീഠത്തി​ൻെറ ചികിത്സാഗുരു, സംസ്ഥാനസർക്കാറി​ൻെറ ആചാര്യശ്രേഷ്ഠ തുടങ്ങിയ ബഹുമതികളും ലഭിച്ചു. ഭാര്യ: വെള്ളാരപ്പിള്ളി മുരിയമംഗലത്ത് സതി അന്തർജനം. മക്കൾ: ഡോ. ഇ.ടി. നീലകണ്ഠൻ മൂസ്, ഇ.ടി. പരമേശ്വരൻ മൂസ്​, ഇ.ടി. ഷൈലജ (മൂന്നുപേരും വൈദ്യരത്നം ഡയറക്ടർമാർ). മരുമക്കൾ: ഹേമ, മിനി, ഭവദാസൻ നമ്പൂതിരി. പടം: tcg narayanan moose ഇ.ടി. നാരായണൻ മൂസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story