Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTപാലിയേക്കര ടോൾ പിരിവ് നിർത്തണം
text_fieldsbookmark_border
തൃശൂർ: പാലിയേക്കര ടോൾ കമ്പനിയുടെ ക്രമക്കേടുകൾക്കും നിയമവിരുദ്ധ നിലപാടുകൾക്കുമെതിരെ സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തിവെച്ച് അങ്കമാലി ദേശീയപാത സർക്കാർ ഏറ്റെടുക്കണമെന്നും അന്യായമായി അടച്ചുകെട്ടിയ മണലി റോഡ് ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും സി.പി.ഐ എം.എൽ റെഡ്സ്റ്റാർ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ടോൾ വിരുദ്ധ സമരത്തിലേർപ്പെട്ട സംഘടനകളുടെ നിലപാടുകൾ ശരിയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ സമരം നടത്തിയവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ജയൻ കോനിക്കര അധ്യക്ഷത വഹിച്ചു. കെ.വി. പുരുഷോത്തമൻ, കെ. ശിവരാമൻ, എൻ.ഡി. േവണു, പി.സി. അജയൻ, എം.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.ബി.ഐ കേസെടുത്ത സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തണെമന്ന് മോട്ടോർ തൊഴിലാളി യൂനിയൻ (ടി.യു.സി.ഐ) ജില്ല കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു. കോവിഡ് ലോക്ഡൗൺ മൂലം വൻ പ്രതിസന്ധി നേരിടുന്ന മോട്ടോർ വാഹന മേഖലക്ക് ടോൾ പിരിവ് വലിയ ഭാരമാണ്. ആവശ്യമുന്നയിച്ച് സമരം ചെയ്യാൻ തീരുമാനിച്ചു. കെ. മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജിമോൻ മാഞ്ഞമറ്റം, ഐ.ആർ. ബിനീഷ്, ജോയ് മുണ്ടത്തിക്കോട്, ദിവ്യ രാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story