Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപ്രതീക്ഷിത സന്തോഷം...

അപ്രതീക്ഷിത സന്തോഷം -സി.എസ്. ജയദേവ്

text_fields
bookmark_border
തൃശൂർ: സിവിൽ സർവിസിൽ അഞ്ചാം റാങ്ക് നേടിയ അപ്രതീക്ഷിത വിജയത്തി​ൻെറ സന്തോഷത്തിലാണ് സി.എസ്. ജയദേവ്. തൃശൂർ കുറ്റുമുക്ക് വെങ്ങാനെല്ലൂർ വാര്യത്തെ സതീശൻ-റോഷ്നി ദമ്പതികളുടെ ഏക മകനാണ്. വർഷങ്ങളായി കുടുംബസമേതം ബംഗളൂരുവിലാണ് താമസം. സിവിൽ സർവിസ് ജയദേവി​ൻെറ സ്വപ്നമായിരുന്നു. അതിനുള്ള യത്നത്തിലുമായിരുന്നു. വായനയും ക്വിസുമാണ് പ്രധാന ഇഷ്​ടങ്ങൾ. രാജ്യാന്തര ക്വിസ് മത്സരത്തിൽ ഉൾപ്പെടെ ജയദേവ് പങ്കെടുത്തിട്ടുണ്ട്. രണ്ടാമത്തെ ശ്രമത്തിലാണ് ആദ്യ നൂറിലെ പത്ത് മലയാളികളിൽ ഉൾപ്പെട്ട് വിജയം നേടുന്നത്. രണ്ടാം ക്ലാസ് വരെ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലും പിന്നീട് ബംഗളൂരുവിലുമായിരുന്നു വിദ്യാഭ്യാസം. ആദ്യ നൂറിൽ തീർച്ചയെന്ന് പരിശീലനം നൽകിയ അധ്യാപകർ പറഞ്ഞിരു​െന്നങ്കിലും അത്ര പ്രതീക്ഷയർപ്പിച്ചിരുന്നില്ല. പക്ഷേ, അഞ്ചാം റാങ്ക്​ നേട്ടം അപ്രതീക്ഷിതമായിരുന്നുവെന്ന് ജയദേവി​ൻെറ പിതാവ് സതീശൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story