Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലൈസൻസ് വേണ്ടെന്ന...

ലൈസൻസ് വേണ്ടെന്ന കേന്ദ്ര ഉത്തരവ്​; അനധികൃത സാനിറ്റൈസർ നിറയും

text_fields
bookmark_border
സംസ്​ഥാനത്തെത്തുന്ന കമ്പനികളെ നിരീക്ഷിക്കാനുള്ള സംവിധാനമാണ്​ ഇല്ലാതാകുന്നത്​ പി.പി. പ്രശാന്ത്​ തൃശൂർ: അനധികൃത വിൽപന തടയാനുള്ള കർശന നടപടികൾക്കിടെ, വിൽപനക്ക്​ ലൈസൻസ്​ വേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനം സംസ്​ഥാനത്തേക്ക്​ അനധികൃത സാനിറ്റൈസറുകളുടെ കുത്തൊഴുക്കിനിടയാക്കും. സാനിറ്റൈസർ വിൽപനക്ക്​ ലൈസൻസ്​ ​േവണ്ടെന്ന കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമവകുപ്പി​ൻെറ തീരുമാനം കഴിഞ്ഞ ദിവസമാണ്​ പുറത്തിറങ്ങിയത്​. 1940ലെ ഡ്രഗ്​സ്​ ആൻഡ്​​ കോസ്​മെറ്റിക് ​ആക്​ട്​, 1945ലെ ഡ്രഗ്​​സ് ​ആൻഡ്​​ കോസ്​മെറ്റിക്​സ്​ റൂൾസ്​ എന്നിവ പ്രകാരം സാനിറ്റൈസർ വിൽക്കാൻ സംസ്​ഥാന സർക്കാറി​ൻെറ ലൈസൻസ്​ ആവശ്യമാണ്​. എന്നാൽ, ലൈസൻസെടുക്കാതെ സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ ബഹുരാഷ്​ട്ര കമ്പനികളുടെ സാനി​െറ്റെസർ വിൽപന വ്യാപകമായിരുന്നു. നിയമലംഘനം കണ്ടെത്തി 20ഓളം സ്​ഥാപനങ്ങൾക്കെതിരെ ഡ്രഗ്​സ്​ കൺട്രോൾ വിഭാഗം കേസെടുത്ത്​ നിയമനടപടി സ്വീകരിക്കുന്നതിനിടെയാണ്​ കേന്ദ്ര ഉത്തരവ്​ വന്നിരിക്കുന്നത്​. ജൂലൈ ആറ്​, ഏഴ്​ ദിവസങ്ങളിൽ​ ഡ്രഗ്​സ്​ വിഭാഗം സംസ്​ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ പെയിൻറ്​ കടയിൽ പോലും സാനി​െറ്റെസർ വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. പുതിയ ഉത്തരവി​ൻെറ അടിസ്​ഥാനത്തിൽ വിൽപനക്ക്​ ലൈസൻസ്​ വേണ്ടെങ്കിലും സാനി​െറ്റെസർ നിർമാണത്തിന്​ ലൈസൻസാവശ്യമാണ്​​. സംസ്​ഥാനത്ത്​ 50 സ്​ഥാപനങ്ങൾക്ക്​ മാത്രമാണ്​ നിർമാണ ലൈസൻസുള്ളത്​. സംസ്​ഥാനത്തെത്തുന്ന കമ്പനികളുടെ ഡീലർമാർ ഡ്രഗ്​സ് ​വിഭാഗത്തെ സമീപിച്ച്​ വിൽപന ലൈസൻസ്​ എടുക്കാറുണ്ട്​. ഇവ കൂടാതെയുള്ള കമ്പനികളുടെ വിൽപന മാത്രമേ ഡ്രഗ്​സ്​ വിഭാഗത്തിന്​ നിരീക്ഷിക്കേണ്ടതുള്ളൂ. പുതിയ ഉത്തരവോടെ സംസ്​ഥാനത്തെത്തുന്ന സാനി​െറ്റെസർ കമ്പനികളെ നിരീക്ഷിക്കാനുള്ള സംവിധാനമാണില്ലാതാകുന്നത്​. ഇനി സംസ്​ഥാനത്തിന്​ പുറത്ത്​ അനധികൃതമായി നിർമിച്ച്​ സംസ്​ഥാനത്ത്​ വിറ്റാലും പെ​ട്ടെന്ന്​​ പിടിക്കപ്പെടില്ല. ഗുണനിലവാരം പരിശോധിക്കുകയെന്നത്​ ഡ്രഗ്​സ്​ വിഭാഗത്തിന്​ ശ്രമകരവുമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story