Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2020 5:28 AM IST Updated On
date_range 17 July 2020 5:28 AM ISTപരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് അധികൃതർ
text_fieldsbookmark_border
എരുമപ്പെട്ടി: ചിറ്റണ്ടയിൽ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും അറിയിച്ചു. പഞ്ചായത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്, പൊലീസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കോവിഡ് ബാധിതനുമായി നേരിട്ടും അല്ലാതേയും സമ്പർക്കമുണ്ടായവരെ തിരിച്ചറിഞ്ഞ് ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതിനാൽ ആശങ്കയ്ക്കിടയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരിട്ട് സമ്പർക്കമുണ്ടായ കുടുംബവും, സെക്കൻഡറി കോണ്ടാക്ടിൽ ഉൾപ്പെടുത്തിയ കുടുംബവും ഭക്ഷണം വാങ്ങിയ ഓട്ടുപാറ ബിരിയാണി സൻെററിലെ 16കാരനുമാണ് നിരീക്ഷണത്തിലുള്ളത്. കോവിഡ് ബാധിതനും നിരീക്ഷണത്തിൽ കഴിയുന്നവരും മറ്റാരുമായി സമ്പർക്കമില്ലാത്തതിനാൽ സമൂഹ വ്യാപനത്തിന് സാധ്യതയില്ല. യുവാവ് വിവിധയിടങ്ങളിൽ സഞ്ചരിച്ചിരുന്നുവെന്ന തരത്തിലുള്ള അടിസ്ഥാനമില്ലാത്ത പ്രചരണം നടത്തി ജനങ്ങളിൽ തെറ്റിദ്ധാരണയും യുവാവിനും നിരീക്ഷണത്തിലുള്ളവർക്കും മാനസിക പ്രയാസങ്ങളുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, ആർ.ആർ.ടി എന്നിവരുടെ നേതൃത്വത്തിൽ ചിറ്റണ്ടയിൽ ശുചീകരണവും ബോധവത്കരണവും നടത്താനും വ്യാപാരികൾക്കും വഴിയോര കച്ചവടക്കാർക്കും മൽസ്യവിൽപനക്കാർക്കും ഹോട്ടലുകൾക്കും മാർഗനിർദേശങ്ങൾ നൽകാനും യോഗത്തിൽ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, ചിറ്റണ്ട വാർഡ് അംഗം സി.കെ. രാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. കബീർ, പി.എം. ഷൈല, പഞ്ചായത്ത് അംഗം സുരേഷ് നാലുപുരയ്ക്കൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.എം. അഷറഫ്, എം.കെ. ജോസ്, കെ.വി. ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു. അടിപിടിക്കേസിലെ പ്രതികൾ പിടിയിൽ എരുമപ്പെട്ടി: അടിപിടിക്കേസിലെ പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് തോട്ടുപാലം മൂത്തേടത്ത് പറമ്പിൽ വീട്ടിൽ രാജേഷ് (23), തോട്ടുപാലം മൂത്തേടത്ത് വീട്ടിൽ രാമൻ (58) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. തോട്ടുപാലം കുമ്പാര കോളനിയിൽ ചൊവ്വാഴ്ച ഉച്ചക്കും വൈകീട്ടുമാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേർെക്കതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story