Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലാവലിൻ കേസിലെ ആരോപണ...

ലാവലിൻ കേസിലെ ആരോപണ വിധേയനെ പങ്കെടുപ്പിച്ചതിൽ മുഖ്യമന്ത്രി പ്രതികരിക്കണം -ബി.ജെ.പി

text_fields
bookmark_border
തൃശൂർ: ലാവലിൻ കേസിൽ ആരോപണ വിധേയനായിരുന്ന ദിലീപ് രാഹുലിനെ യു.എ.ഇ ഭരണാധികാരി പങ്കെടുത്ത ചടങ്ങിൽ എന്തടിസ്​ഥാനത്തിലാണ് പങ്കെടുപ്പിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 35 ക്ഷണിതാക്കളുടെ പട്ടികയിൽ 26ാമത്തെ ആളായാണ് ദിലീപ് രാഹുൽ എത്തിയത്. ദിലീപിനെ ക്ഷണിച്ചത് സ്വപ്​നയാണ്. ദിലീപ് രാഹുലിനെ അറിയുമോയെന്ന് മുഖ്യമന്ത്രി പറയണം. സ്വർണക്കടത്ത് കേസിൽ ദിലീപ് രാഹുലിനും പങ്കുണ്ടെന്ന് സംശയിക്കുന്നു. പങ്ക് കച്ചവടക്കാരാണ് സി.പി.എം നേതാക്കൾ. ഉദ്യോഗസ്​ഥരെയും രാഷ്​ട്രീയ നേതൃത്വത്തെയും ചോദ്യം ചെയ്യണം. കൃത്യമായ അന്വേഷണം നടന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്​ട്രീയ വനവാസം വേണ്ടിവരുമെന്നും എം.ടി. രമേശ് പറഞ്ഞു. ജില്ല പ്രസിഡൻറ് അഡ്വ. കെ.കെ. അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടി.എസ്​. ഉല്ലാസ്​ ബാബു, അഡ്വ. കെ.ആർ. ഹരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story