Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരിങ്ങൽക്കുത്ത് ഡാമിൽ...

പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് താഴ്ന്നു; സ്ലൂയിസ് ഗേറ്റ് അടച്ചു

text_fields
bookmark_border
അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് താഴ്ന്നതിനാൽ സ്ലൂയിസ് ഗേറ്റ് അടച്ചു. ബുധനാഴ്​ച രാവിലെ രണ്ട് മണിക്കൂർ മാത്രമാണ് ഡാമിലെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നത്. ജലനിരപ്പ് 419.20 മീറ്ററിൽ താഴ്ന്നതോടെ വാൽവ് അടച്ചു. ജലനിരപ്പ് ഷട്ടറി​േനക്കാൾ താഴെയായതിനെ തുടർന്ന് മുകളിലൂടെ വെള്ളം ഒഴുകുന്നതും നിലച്ചു. രാവിലെ രണ്ടു മണിക്കൂർ ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. ഈ സമയം അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സൗന്ദര്യത്തികവിൽ എത്തിയിരുന്നു. എന്നാൽ, പെരിങ്ങലിൽനിന്നുള്ള വെള്ളത്തി​ൻെറ പ്രവാഹം നിലച്ചതോടെ വെള്ളച്ചാട്ടങ്ങൾ ശുഷ്കമായി. വൈകീട്ട്​ ആയപ്പോഴേക്കും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് താഴ്ന്നു. സ്ലൂയിസ് ഗേറ്റ് തുറക്കുന്നത്​ കാണാൻ മന്ത്രി എ.സി. മൊയ്‌തീനും കലക്ടർ എസ്. ഷാനവാസും എത്തി. റൂറൽ എസ്.പി. വിശ്വനാഥ്, പഞ്ചായത്ത് പ്രസിഡൻറ്​ തങ്കമ്മ വർഗീസ്, ​േബ്ലാക്ക് വൈസ് പ്രസിഡൻറ്​ വിജു വാഴക്കാല, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവരും എത്തി. ഡാമി​ൻെറ ഷട്ടറുകൾ നാളുകളായി തുറന്നു കിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ തന്നെ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുകിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story