Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2020 7:46 PM GMT Updated On
date_range 8 July 2020 7:46 PM GMTചാവക്കാട് നരസഭയിൽ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
ചാവക്കാട്: നഗരസഭയിൽ 2020-21 ജനകീയാസൂത്രണ പദ്ധതികളുടെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി, കുടുംബ-വ്യക്തിഗത പദ്ധതികൾ എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ചു. തരിശ് ഭൂമിയിൽ പച്ചക്കറി കൃഷി, കിഴങ്ങ് കൃഷി (വ്യക്തിഗതം), തരിശ് ഭൂമിയിൽ പച്ചക്കറി, കിഴങ്ങ് കൃഷി (ഗ്രൂപ്), മൺചട്ടിയിലുള്ള പച്ചക്കറികൃഷി, ആട് വളർത്തൽ, പശുവളർത്തൽ, മത്സ്യം വളർത്തൽ (പടുതാക്കുളം, ബയോഫ്ലോക്ക്, കരിമീൻ കൃഷി), മുട്ടക്കോഴി വിതരണം, കന്നുകുട്ടി പരിപാലന പദ്ധതി, തെങ്ങിൻതൈ വിതരണം, ഫലവൃക്ഷ തൈ വിതരണം, തെങ്ങിന് ജൈവവളം വിതരണം, വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതിക്കാരായ വിദ്യാർഥികൾക്കും മത്സ്യത്തൊഴിലാളികളായ വിദ്യാർഥികൾക്കും ലാപ്ടോപ്, മേശ, കസേര എന്നിവയുടെ വിതരണം, സൗജന്യ കുടിവെള്ള കണക്ഷൻ, പട്ടികജാതി വിദ്യാർഥികൾക്ക് പഠനമുറി, വ്യക്തികൾക്കും ഗ്രൂപ്പിനും സ്വയം തൊഴിൽ ധനസഹായം, കിണർ നിർമ്മിക്കുന്നതിന് ധനസഹായം എന്നീ 28 പദ്ധതികൾക്കാണ് അപേക്ഷ ക്ഷണിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story