Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2020 5:02 PM GMT Updated On
date_range 7 July 2020 5:02 PM GMTഭിന്നശേഷിക്കാരുടെ മക്കൾക്ക് ധനസഹായം
text_fieldsbookmark_border
തൃശൂർ: ബി.പി.എൽ വിഭാഗത്തിൽപെട്ട 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് ധനസഹായം നൽകും. സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഡിഗ്രി, പി.ജി, പോളിടെക്നിക്, െട്രയിനിങ് കോഴ്സ്, പ്രഫഷനൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്കും സാമൂഹികനീതി വകുപ്പ് മുഖേനയാണ് ധനസഹായം നൽകുന്നത്. അർഹരായ ആളുകൾ ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻെറ പകർപ്പ്, വരുമാനം തെളിയിക്കുന്ന രേഖ /ബി.പി.എൽ റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, പാസ്ബുക്കിൻെറ പകർപ്പ് തുടങ്ങിയ രേഖകൾ സഹിതം ചെമ്പുകാവ് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ല സാമൂഹികനീതി ഓഫിസിൽ ജൂലൈ 31നകം എത്തിക്കണം. വിവാഹ ധനസഹായം നൽകും തൃശൂർ: ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും സാമൂഹിക നീതി വകുപ്പ് മുഖേന വിവാഹ ധനസഹായം അനുവദിക്കും. ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ, റേഷൻ കാർഡിൻെറ പകർപ്പ്, ആധാർ കാർഡിൻെറ പകർപ്പ്, ബാങ്ക് പാസ്ബുക്കിൻെറ പകർപ്പ്, എന്നിവ സഹിതം 31നകം ചെമ്പൂക്കാവ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സാമൂഹികനീതി ഓഫിസിൽ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story