Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോൺഗ്രസ് നേതാക്കൾ...

കോൺഗ്രസ് നേതാക്കൾ പ്രതികളായ ഫ്ലാറ്റ് കൊലക്കേസിൽ വിധി ഇന്ന്

text_fields
bookmark_border
തൃശൂർ: കോളിളക്കം സൃഷ്​ടിച്ച അയ്യന്തോൾ പഞ്ചിക്കൽ പിനാക്കിൾ കൊലക്കേസിൽ ചൊവ്വാഴ്ച വിധി പറയും. കോൺഗ്രസ് നേതാവ് എം.ആർ. രാമദാസും യൂത്ത് കോൺഗ്രസ് നേതാവ് റഷീദും പ്രതികളായ കേസ്​ തൃശൂർ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്​ജി കെ.ആർ. മധുകുമാറാണ് പരിഗണിക്കുന്നത്. 2016 മാര്‍ച്ച് മൂന്നിനായിരുന്നു കേസിനാസ്​പദമായ സംഭവം. ഒറ്റപ്പാലം സ്വദേശി സതീശാണ്​ കൊല്ലപ്പെട്ടത്​. പുതുക്കാട് സ്വദേശിയും ​​ബ്ലോക്ക്​ കോൺഗ്രസ് നേതാവുമായ റഷീദാണ് മുഖ്യപ്രതി. റഷീദി​ൻെറ കാമുകിയെയും സതീശിനെയും സംബന്ധിച്ച സംശയമാണ്​ കാരണം. ഫെബ്രുവരി 29ന് ഫ്ലാറ്റിൽ ക്രൂരമർദനത്തിന് ശേഷം ഭക്ഷണവും വെള്ളവും നൽകാതെ സതീശിനെ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന്​​ മാർച്ച്​ മൂന്നിന്​ സതീശൻ മരിക്കുകയായിരുന്നു. ഈ വിവരം രാമദാസിന് അറിയാമെന്ന്​ പൊലീസ് കണ്ടെത്തി. പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഒന്നാം പ്രതി റഷീദ്, സഹായി സുനിൽ, റഷീദി​ൻെറ കാമുകി ശാശ്വതി, സുഹൃത്ത് കൃഷ്ണപ്രസാദ്, മറ്റു സഹായങ്ങൾ ചെയ്ത രതീഷ്, ബിജു, സുനിൽ, എം.ആർ. രാമദാസ്, സുജീഷ് എന്നിവരാണ്​ പ്രതികൾ. ഇപ്പോഴത്തെ അസി. കമീഷണർ വി.കെ. രാജു വെസ്​റ്റ്​ സി.ഐ ആ‍യിരിക്കെയാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 2017 ഡിസംബറിലാണ് വിസ്താരം ആരംഭിച്ചത്. പിന്നീട് പ്രതികൾ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഇടവേളയുണ്ടായി. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാണ് 2018 ഡിസംബറിൽ വിചാരണ പുനരാരംഭിച്ചത്​. 72 സാക്ഷികളെ വിസ്തരിച്ചു. 130 മുതലുകളും 186 രേഖകളും പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story