Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 4:21 PM GMT Updated On
date_range 6 July 2020 4:21 PM GMTകലക്ടറേറ്റ് മാർച്ച് നടത്തി
text_fieldsbookmark_border
തൃശൂർ: കോവിഡ് കാരണം മരിച്ച കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ല പ്രസിഡൻറ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി നേതാക്കളായ ടി.എം. ദിവാകരൻ, വസന്തൻ ചിയ്യാരം, സി.കെ. ശോഭകുമാർ, ശക്തിധരൻ എടമുട്ടം, സി.എം. ബാലസുന്ദരൻ, ജോൺ ആടുപാറ, വർഗീസ് നീലങ്കാവിൽ, ജോയ്സൺ ചാലിശ്ശേരി, ബാബു ചേലക്കര, മനീഷ് ഗുരുവായൂർ, ആൽബിൻ പ്ലാക്കൽ, ഗോപി പൊയ്യാറ, കെ.സി. സുനിൽ, സുമൻ കുന്നംകുളം, ലോന പള്ളിപ്പാടൻ, വികാസ് വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story