Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാലക്കുടി നഗരസഭയെ...

ചാലക്കുടി നഗരസഭയെ കണ്ടെയിൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി

text_fields
bookmark_border
ചാലക്കുടി നഗരസഭയെ കണ്ടെയിൻമൻെറ് സോണിൽനിന്ന് ഒഴിവാക്കി തൃശൂർ: ചാലക്കുടി നഗരസഭയെ കണ്ടെയിൻമൻെറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് ചാലക്കുടി നഗരസഭയിലെ എല്ലാ ഡിവിഷനുകളേയും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളേയും കണ്ടെയിൻമൻെറ് സോൺ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി ജില്ല കലക്ടർ ഉത്തരവിട്ടു. അതേസമയം, കുന്നംകുളം നഗരസഭയിലെ ഏഴ്, 10, 11, 15, 17, 19, 25, 26 എന്നീ എട്ട് ഡിവിഷനുകളിലും തൃശൂർ കോർപറേഷനിലെ 35, 49, 51 ഡിവിഷനുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ 11, 12 വാർഡുകളിലും കണ്ടെയിൻമൻെറ് സോൺ നിയന്ത്രണം തുടരും. തൃശൂർ താലൂക്ക് ഇ-പരാതി പരിഹാര അദാലത്ത് 18ന് തൃശൂർ: താലൂക്കി​ൻെറ ഇ-പരാതി പരിഹാര അദാലത്ത് ജൂലൈ 18ന് നടക്കുമെന്ന് ജില്ല കലക്ടർ എസ്. ഷാനവാസ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ്​ മുഖേന ഉച്ചക്ക്​ രണ്ടിന് അദാലത്ത് നടത്തും. പരാതിക്കാർ അക്ഷയ കേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കണം. അപേക്ഷകൾ ജൂലൈ ഒമ്പത് മുതൽ 13വരെ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി സമർപ്പിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, എൽ.ആർ.എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, നിയമപരമായി ലഭിക്കേണ്ട പരിഹാരം, 2018, 2019 പ്രളയവുമായി ബന്ധപ്പെട്ട പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കില്ലെന്ന് കലക്ടർ അറിയിച്ചു. വലക്കാവ് സൻെററിൽ കടകളടച്ചു; അണുനശീകരണം നടത്തി വലക്കാവ്: മണ്ണൂർ പ്രദേശത്ത് ബി.എസ്.എഫ് ക്യാമ്പിലെ ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പി​ൻെറ നേതൃത്വത്തിൽ അണുനശീകരണം നടത്തി. വലക്കാവ് സൻെററിൽ കടകൾ ജൂലൈ 10വരെ അടച്ചിടാൻ ഗവ. ചീഫ് വിപ്പ്​ അഡ്വ. കെ. രാജ​ൻെറ അധ്യക്ഷതയിൽ ചേർന്ന ഗ്രാമപഞ്ചായത്ത് യോഗം തീരുമാനിച്ചു. വലക്കാവ് സൻെററിൽ കോവിഡ് ബാധിതനുമായി സമ്പർക്കംപുലർത്തിയ അഞ്ചു കടകളിലെ തൊഴിലാളികൾ ക്വാറ​ൻറീനിൽ പോകും. പഞ്ചായത്തിലെ മുഴുവൻ കടകളിലും പൊതുജനങ്ങൾ ഉള്ളിലേക്ക് കയറാത്തരീതിയിൽ ക്രമീകരണം വരുത്തും. ജനങ്ങൾ സാമൂഹിക അകലം പാലിക്കാനും മുഖാവരണം ധരിക്കാനും ബോധവത്കരണം നടത്തും. യോഗത്തിൽ നടത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രജിത്, ജില്ല കലക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ കെ.ജെ. റീന, ഡി.പി.എം സതീഷ്‌കുമാർ, എ.സി.പി വാഹിദ് എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: വലക്കാവ് സൻെററിലെ സ്ഥിതിഗതികൾ ഗവ. ചീഫ് വിപ്പ്​ അഡ്വ. കെ. രാജൻ വിലയിരുത്തുന്നു ജൂലൈയിലെ റേഷൻവിതരണം ആരംഭിച്ചു തൃശൂർ: ജില്ലയിൽ ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചു. അന്ത്യോദയ (മഞ്ഞ) കാർഡുകൾക്ക് 30 കിലോ അരി, അഞ്ച് കിലോ ഗോതമ്പ് എന്നിവ സൗജന്യമാണ്. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ ലഭിക്കും. മുൻഗണന വിഭാഗം (പിങ്ക്) കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും രണ്ട് രൂപ നിരക്കിൽ ലഭിക്കും. പൊതുവിഭാഗം സബ്സിഡി (നീല) കാർഡുടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം നാലു രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം (വെള്ള) കാർഡുകൾക്ക് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് ഒന്നു മുതൽ മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് 17 രൂപ നിരക്കിലും ലഭിക്കും. മഞ്ഞ, പിങ്ക് പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിച്ച റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ കാർഡിന് അര ലിറ്റർ വീതവും വൈദ്യുതീകരിക്കാത്ത റേഷൻ കാർഡ് ഉടമകൾക്ക് നാല് ലിറ്റർ വീതവും ലിറ്ററിന് 29 രൂപ നിരക്കിൽ ലഭിക്കും. വിചാരണ തീയതിയായി തൃശൂർ: കാണം / വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ആൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എസ്.എം കേസുകളുടെ വിചാരണ തീയതി മാറ്റി. വിചാരണ നടക്കേണ്ട തീയതി, പുതിയ വിചാരണ തീയതി യഥാക്രമത്തിൽ. ജൂൺ 2-2021 ജനുവരി 5, ജൂൺ 4-ജനുവരി 7, ജൂൺ 6-ജനുവരി 12, ജൂൺ 9-ജനുവരി 14, ജൂൺ 11-ജനുവരി 16, ജൂൺ 16-ജനുവരി 19, ജൂൺ 18-ജനുവരി 21, ജൂൺ 20-ജനുവരി 23, ജൂൺ 23-ജനുവരി 28, ജൂൺ 25-ജനുവരി 30, ജൂൺ 30-ഫെബ്രുവരി 2. ഫോൺ: 0487 2433492, 2433489. മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും ലൈസൻസിന് അപേക്ഷിക്കണം തൃശൂർ: കേരള മത്സ്യവിത്ത് നിയമം 2014 പ്രകാരം സംസ്ഥാനത്തെ മത്സ്യവിത്ത് ഫാമുകളും ഹാച്ചറികളും മത്സ്യവിത്ത് വളർത്തൽ കേന്ദ്രങ്ങളും മത്സ്യവിപണനം, സംഭരണം, കയറ്റുമതി-ഇറക്കുമതി എന്നിവ ചെയ്യുന്നവരും ലൈസൻസിന് അപേക്ഷ സമർപ്പിക്കണം. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ജില്ല ഫിഷറീസ് ഓഫിസർ എന്നിവർ മുഖേനയാണ് രജിസ്ട്രേഷനോ ലൈസൻസിനോ അപേക്ഷിക്കേണ്ടത്. രജിസ്ട്രേഷൻ ലഭിച്ച ഫാമുകൾ, ഹാച്ചറികൾ എന്നിവ സാമ്പത്തികവർഷ അടിസ്ഥാനത്തിൽ ലൈസൻസിന് അപേക്ഷ സമർപ്പിക്കണം. സംസ്ഥാന മത്സ്യവിത്ത്​ കേന്ദ്രത്തിൽനിന്നുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രാദേശിക മത്സ്യവിത്ത് കേന്ദ്രത്തിൽനിന്നുള്ള ലൈസൻസ് എന്നിവ കൂടാതെ മത്സ്യവിത്ത് വളർത്തലോ മത്സ്യവിത്തി​ൻെറ വിപണനമോ സംഭരണമോ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യാൻ പാടില്ലെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഫോൺ: 0487-2441132, ഇ-മെയിൽ: ddftsr@gmail.com കുടുംബശ്രീ കുടവിൽപന തുടങ്ങി പാവറട്ടി: മുല്ലശ്ശേരിയിൽ 'ഒരുമയ്ക്കൊരു കുട അകലം' കോവിഡ് കാമ്പയി​ൻെറ ഭാഗമായി കുടുംബശ്രീയുടെ കുടവിൽപന തുടങ്ങി. ജില്ല മിഷ​ൻെറ നേതൃത്വത്തിൽ വിവിധ കുടുംബശ്രീ യൂനിറ്റുകൾ നിർമിച്ച കുടകളാണ് വിൽക്കുന്നത്. മൂന്ന് മടക്കുള്ള കുട്ടി കുടകൾ മുതൽ വലിയ കുടകൾ വരെ വിൽപനക്ക്​ തയാറാക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള മൂന്ന് മടക്ക് വർണക്കുടകൾക്ക് 260 രൂപയും വലിയ കുടകൾക്ക് 450 രൂപയുമാണ് വില. കാലൻ കുടകളും വിൽപനക്കുണ്ട്. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ എ.പി. ബെന്നി കുട ചൂടി വിൽപന ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ രമ്യ സുധാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻമാരായ മിനി മോഹൻദാസ്, സീമ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി വി. വേണുഗോപാൽ, എ.എസ്. പ്രസന്ന എന്നിവർ സംസാരിച്ചു. േപ്രാജക്ട് അസിസ്​റ്റൻറ്: അപേക്ഷ ക്ഷണിച്ചു പീച്ചി: ഗവ. ഫിഷ് സീഡ് ഹാച്ചറിയിലും പീച്ചി ഹാച്ചറി ലൈവ് യൂനിറ്റിലും േപ്രാജക്ട് അസി. തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട്​ ഒഴിവുകൾ. കരാറടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. 25,000 രൂപ പ്രതിമാസ ശമ്പളം. യോഗ്യത: ഫിഷറീസ് സയൻസ് വിഷയങ്ങളിലോ ഫിഷറീസ് അനുബന്ധ വിഷയങ്ങളിലോ ബിരുദമോ ബിരുദാനന്തര ബിരുദമോ വേണം. ഫിഷ് ഹാച്ചറിയിലോ ലൈവ് ഫിഷ് ഫീഡ് യൂനിറ്റിലോ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം:18-35. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുംടെ പകർപ്പ് എന്നിവ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് ddftsr@gmail.com ഇ-മെയിലിലോ രജിസ്​റ്റേർഡ് തപാലിലോ ജൂലൈ 10 വൈകീട്ട് അഞ്ചിന് മുമ്പ് അയക്കണം. ഫോൺ: 0487 241132. കയ്പമംഗലത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കരനെൽകൃഷി പഞ്ചായത്ത് പ്രസിഡൻറ്​ ടി.വി. സുരേഷ് ബാബു വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു prd rajan: വലക്കാവ് സൻെററിലെ സ്ഥിതിഗതികൾ ഗവ. ചീഫ് വിപ്പ്​ അഡ്വ. കെ. രാജൻ വിലയിരുത്തുന്നു prd subran മറ്റത്തൂർ പഞ്ചായത്ത് പ്ലാവിൻതോട്ടത്തിൽ പ്രസിഡൻറ്​ പി.സി. സുബ്രൻ ആദ്യത്തെ തൈ നടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story