Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചരക്കുവാഹന...

ചരക്കുവാഹന പണിമുടക്കിന്​ പിന്തുണ

text_fields
bookmark_border
തൃശൂർ: ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച സംയുക്ത സമരസമിതി ആഹ്വാനംചെയ്‌ത ചരക്കുവാഹന പണിമുടക്കിനെ ജില്ലാ ലോറി ഓപറേറ്റേഴ്‌സ്‌ അസോസിയേഷൻ പിന്തുണക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലോറിവാടക വർധിപ്പിക്കുക, ബജറ്റിൽ അംഗീകരിച്ച ചരക്കുവാഹനങ്ങളുടെ 25 ശതമാനം റോഡ്‌ നികുതി ഇളവ്‌ പൂർണമായും പ്രാബല്യത്തിലാക്കുക, രണ്ടാം പാത ത്രൈമാസ നികുതി ഒഴിവാക്കുക, വർധിപ്പിച്ച ക്ഷേമനിധി ഉടമ വിഹിതം പിൻവലിക്കുക, ജി.പി.എസ്‌ സംബന്ധിച്ച്‌ ചരക്കുവാഹനങ്ങളോട്‌ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ്‌‌ ‌24 മണിക്കൂർ‌‌ പണിമുടക്കുന്നത്‌‌. ജില്ല ലോറി ഓപറേറ്റേഴ്‌സ്‌ അസോസിയേഷൻ ജില്ല സെക്രട്ടറി സ്​റ്റാലിൻ ജോണി, ട്രഷറർ ടി.ആർ. ശരവണൻ, എം.ബി. സുനിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story