Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:30 AM IST Updated On
date_range 23 Aug 2022 1:30 AM ISTസ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം: ജനകീയ ചർച്ചകൾക്ക് ഇന്നു തുടക്കം
text_fieldsbookmark_border
തിരുവനന്തപുരം: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് ജനകീയ ചർച്ചകൾക്ക് തുടക്കമിടുന്നു. സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 3.30ന് പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കൻഡറി സ്കൂളില്‍ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണമായും ജനാധിപത്യ രീതിയില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ വിപുലമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. കുട്ടികളും പരിപാടിയുടെ ഭാഗമാകും. രക്ഷിതാക്കള്‍, അധ്യാപകര്‍, പൂർവ വിദ്യാർഥികള്‍, വിരമിച്ച അധ്യാപകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകള്‍, ക്ലബുകള്‍, വായനശാലകള്‍, അയല്‍ക്കൂട്ടങ്ങള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ടവര്‍ ജനകീയ ചര്‍ച്ചകളുടെ ഭാഗമാകേണ്ടതുണ്ട്. ഇതിലൂടെ ഉയര്‍ന്നുവരുന്ന ആശയങ്ങള്‍ കൂടി പരിഗണിച്ചാവും 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2022' രൂപവത്കരിക്കുക. ചർച്ചകളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story