Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:32 AM IST Updated On
date_range 23 Aug 2022 12:32 AM ISTബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ചതായി പരാതി
text_fieldsbookmark_border
ആമ്പല്ലൂര്‍: വരന്തരപ്പിള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചതായി വരന്തരപ്പിള്ളി പൊലീസിൽ പരാതി. ഞായറാഴ്ച വൈകീട്ട് ആറിന് പുളിഞ്ചോട് കോട്ടില്‍വീട്ടില്‍ ഗിരീഷിനാണ് (38) മര്‍ദനമേറ്റത്. ഇയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോകുന്ന അല്‍അമീന്‍ ബസ് ജനത സ്കൂള്‍ സ്റ്റോപ്പിനുസമീപം തടഞ്ഞാണ് ആക്രമണമുണ്ടായത്. ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറിലും ബൈക്കിലുമായെത്തിയവര്‍ ആക്രമണം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story