Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:28 AM IST Updated On
date_range 23 Aug 2022 12:28 AM ISTഇന്ത്യൻ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം കീഴാളജനതയുടെ സ്വാധികാര ശക്തി -ബി. രാജീവൻ
text_fieldsbookmark_border
തൃശൂർ: കീഴാള ജനവിഭാഗത്തിന്‍റെ സ്വാധികാര ശക്തിയുടെയും ചെറുത്തുനിൽപിന്‍റെയും ഫലമാണ് ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാനമെന്ന് എഴുത്തുകാരനും ചിന്തകനുമായ പ്രഫ. ബി. രാജീവൻ. കേരള സാഹിത്യ അക്കാദമിയും ബഹുജന സാംസ്കാരിക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പരയിൽ 'ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വർത്തമാനം' വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കീഴാളജനത ഭരണകൂടങ്ങളുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന് വളരെ മുമ്പുതന്നെ ഇന്ത്യയിലെ ആദിവാസി സമൂഹങ്ങൾ കോളനിവാഴ്ചക്കെതിരെ കലാപം നടത്തിയെന്ന് മുണ്ട, ഹൽബ, സാന്താൾ കലാപങ്ങൾ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടിത്തട്ടിലേക്ക് വാതിൽ തുറക്കുന്ന കീഴാളജനതയുടെ സമരങ്ങൾ സ്വാതന്ത്ര്യസമരത്തിന് ഒരുനൂറ്റാണ്ടുമുമ്പ് തുടങ്ങിയെങ്കിലും ഇവയൊന്നും സ്വാതന്ത്ര്യസമരചരിത്രത്തിൽ ഉൾപ്പെടുത്തിയില്ല. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 25 കൊല്ലംപോലും സ്വതന്ത്ര ഇന്ത്യ നിലനിൽക്കില്ലെന്നാണ് യൂറോപ്യൻ ചിന്തകർ പ്രവചിച്ചത്. സ്വാതന്ത്ര്യത്തിന് ഇന്ത്യക്ക് അർഹതയില്ലെന്നും രാഷ്ട്രീയ ജനാധിപത്യം പുലർത്താനുള്ള പക്വതയില്ലെന്നും അവർ നിരീക്ഷിച്ചിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുന്നത് ക്രിമിനൽ കുറ്റമാണെന്നുപോലും വിൻസ്റ്റൻ ചർച്ചിൽ അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യയിലെ കീഴാളജനതയുടെ ബദൽ ജനാധിപത്യ അധികാരശക്തി യൂറോപ്യന്മാരുടെ പ്രവചനങ്ങളെ നിഷ്പ്രഭമാക്കിയെന്ന് രാജീവൻ ചൂണ്ടിക്കാട്ടി. പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രേണു രാമനാഥ്, ഡോ. കെ. പ്രദീപ് കുമാർ, പി.എസ്. ഇക്ബാൽ, ഡോ. സി.ആർ. പ്രമോദ്, ഗൗരിലക്ഷ്മി എന്നിവർ സംസാരിച്ചു. jn mon 01 'ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വർത്തമാനം' വിഷയത്തിൽ പ്രഫ. ബി. രാജീവൻ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story