Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:23 AM IST Updated On
date_range 23 Aug 2022 12:23 AM ISTഇന്‍റർ ക്വിസ്: സെന്‍റ് തെരേസാസിന് ഒന്നാം സ്ഥാനം
text_fieldsbookmark_border
ചാലക്കുടി: എനർജി കൺസർവേഷൻ സൊസൈറ്റി സംസ്ഥാന എനർജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ സഹകരണത്തോടെ കോളജ് വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച എനർജി ക്വിസ് മത്സരത്തിൽ (ഇന്റർ ക്വിസ് 2022) എറണാകുളം സെന്‍റ് തെരെസാസ് കോളജിന് (മഞ്ജു തോമസ്, അഞ്ജലി ജിനോ) ഒന്നാം സ്ഥാനം. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട (ജോൺ രജിസ്, ആനന്ദ് വർമ), മാർത്തോമ കോളജ് പെരുമ്പാവൂർ (ടി.എസ്. ഷഹാനാസ്, പി.കെ. ദയ ദാസ്) എന്നീ കോളജുകളും നേടി. ചാലക്കുടി നഗരസഭ ഉപാധ്യക്ഷ സിന്ധു ലോജു ഉദ്ഘാടനം ചെയ്തു. എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. സോമൻ, ജനറൽ സെക്രട്ടറി എൻ.ആർ. തൃനയനൻ, ട്രഷറർ വിജി ഷണ്മുഖൻ, സെക്രട്ടറി ബേബി കുര്യാക്കോസ് (ക്വിസ് മാസ്റ്റർ), തൃശൂർ ചാപ്റ്റർ ചെയർമാൻ ഇ. സത്യഭാമ, കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഐറിൻ, ഫിസിക്സ് വിഭാഗം അധ്യാപിക ഫെൻസി തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക് 3000, 2000, 1000 എന്നീ ക്രമത്തിൽ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story