Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതളിക്കുളത്തെ...

തളിക്കുളത്തെ നൊമ്പരക്കാഴ്ച: തെരുവുനായുടെ ട്യൂമർ നീക്കുന്ന ആദ്യഘട്ടം വിജയകരം

text_fields
bookmark_border
തൃശൂർ: തളിക്കുളത്തെയും സ്നേഹതീരം ബീച്ചിലെത്തുന്ന സന്ദർശകരെയും നൊമ്പരത്തിലാക്കിയിരുന്ന തെരുവുനായുടെ ട്യൂമർ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരം. തൃശൂർ വിയ്യൂരിൽ പെറ്റ് ക്ലിനിക്കിൽ ഡോ. മിഥുന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. സ്നേഹതീരം ബീച്ചിന് സമീപം കൈതാക്കനാലിൽ ഒന്നരവർഷമായി ശരീരരമാസകലം ഭാരമേറിയ ട്യൂമറുമായി നടന്നിരുന്ന തെരുവുനായെ അവിടെയുള്ള ചില ഓട്ടോക്കാരും മറ്റ് ജീവനക്കാരും ചേർന്നാണ് ഭക്ഷണമടക്കം നൽകി പരിപാലിച്ചിരുന്നത്. ട്യൂമർ വളർന്ന് നടക്കാൻ സാധിക്കാത്തവിധം വികസിച്ചതോടെ നാട്ടുകാർ ചേർന്ന് അനിമൽ ലീഗൽ ഫോഴ്സ് സംഘടനയെ അറിയിച്ചതിനെ തുടർന്നാണ് ചികിത്സ സൗകര്യങ്ങളിലേക്ക് കടന്നത്. അനിമൽ ലീഗൽ ഫോഴ്സ് സംഘടന പ്രസിഡന്‍റ്​ അമ്മു സുധിലിന്റെ നേതൃത്വത്തിൽ നായെ സംരക്ഷിച്ച് വിയ്യൂരിലെ ക്ലിനിക്കിലെത്തിക്കുകയായിരുന്നു. മിഥുൻ ഡോക്ടറുടെ നേതൃത്വത്തിൽ വിശദപരിശോധനക്കുശേഷം ശസ്ത്രക്രിയക്ക് വിധേയനാക്കി. മൂന്ന്​ ഘട്ടമായി ചെയ്യേണ്ടതാണ്​ ശസ്ത്രക്രിയ. ശേഷം പരിപാലനത്തിനായി അനിമൽ ലീഗൽ ഫോഴ്സിന്റെ ഷെൽട്ടറിലേക്കു മാറ്റി. tcr_chr2-thalikkulam വിയ്യൂർ പെറ്റ്​ ക്ലിനിക്കിൽ ഡോ. മിഥുന്റെ നേതൃത്വത്തിൽ നായുടെ ട്യൂമർ പരിശോധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story