Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:29 AM IST Updated On
date_range 22 Aug 2022 12:29 AM ISTജില്ല സമ്മേളനത്തിന് വിളമ്പാൻ സ്വന്തമായി ഭക്ഷ്യവിഭവങ്ങളൊരുക്കി സി.പി.ഐ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഇത്തവണ സി.പി.ഐയുടെ ജില്ല സമ്മേളനം തൃപ്രയാറിൽ നടക്കുന്നത്. സമ്മേളന നഗരിയിലേക്ക് ആവശ്യമായ എല്ലാ ഭക്ഷ്യവിഭവങ്ങളും സി.പി.ഐയുടെയും വി.കെ. മോഹനൻ കാർഷിക സംസ്കൃതിയുടെയും സംയുക്താഭിമുഖ്യത്തിൽ കൃഷി ചെയ്താണ് ശേഖരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. നെല്ലായാലും പച്ചക്കറി ആയാലും മത്സ്യമായാലും ജില്ലയിലെ വിവിധ ലോക്കൽ കമ്മിറ്റികൾക്ക് കീഴിൽ കൃഷി ചെയ്യുകയാണ്. സംസ്ഥാനത്തിന്‍റെ ഭക്ഷ്യമേഖലയിൽ സ്വയംപര്യാപ്തത കരസ്ഥമാക്കുകയെന്ന സന്ദേശം ഉയർത്തിയാണ് സി.പി.ഐയും വി.കെ. മോഹനൻ കാർഷിക സംസ്കൃതിയും ഇത്തരത്തിലുള്ള ഒരു മാതൃക അവലംബിച്ചുവരുന്നത്. ജില്ല സമ്മേളനത്തിലേക്ക് ആവശ്യമായ മത്സ്യം പടിഞ്ഞാറേ വെമ്പല്ലൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിലാണ് കൃഷി ചെയ്തത്. ലോക്കൽ സെക്രട്ടറി എം.ആർ. ജോഷിയുടേയും ബീന ടീച്ചറുടേയും നേതൃത്വത്തിൽ നടത്തിയ ചെമ്മീൻ കൃഷിയുടെ വിളവെടുപ്പ് സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല അസി. സെക്രട്ടറി രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ കാർഷികമേഖലയിൽ കഴിവ് തെളിയിച്ചവരെ ഇ.ടി. ടൈസൺ എം.എൽ.എ ആദരിച്ചു. എം.ആർ. ജോഷിയേയും ബീന ടീച്ചറേയും കാർഷിക സംസ്കൃതി ചെയർമാൻ കൂടിയായ വി.എസ്. സുനിൽകുമാർ ആദരിച്ചു. കാർഷിക സംസ്കൃതി കൺവീനറും കിസാൻ സഭ ജില്ല പ്രസിഡന്‍റുമായ കെ.കെ. രാജേന്ദ്ര ബാബു, കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, പി.വി. മോഹനൻ, കെ.എസ്. ജയ, അഡ്വ. എ.ഡി. സുദർശനൻ, വിളവെടുപ്പ് സംഘാടക സമിതി കൺവീനർ പി.കെ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. TCR KDR.CPI MATHSYAKRISHI സി.പി.ഐ ജില്ല സമ്മേളന മത്സ്യകൃഷിയുടെ വിളവെടുപ്പ് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
