Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടിക്കാട് യുവാവിനെ...

പട്ടിക്കാട് യുവാവിനെ വീട് കയറി ആക്രമിച്ച സംഘം അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വീടുകയറി ആക്രമിച്ച സംഘം അറസ്റ്റിൽ മണ്ണുത്തി: ചിറക്കാക്കോട് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച സംഘം അറസ്റ്റിൽ. പട്ടിക്കാട് വില്ലടത്ത് വീട്ടിൽ വിഷ്ണു (29), പട്ടിക്കാട് പൂവത്തിങ്കൽ വീട്ടിൽ സെബാസ്റ്റ്യൻ (39), പട്ടിക്കാട് നമ്പലത്ത് വീട്ടിൽ സുനേഷ് (46) എന്നിവരെയാണ് ഒല്ലൂർ സബ് ഡിവിഷൻ അസി. കമീഷണർ കെ.സി. സേതുവിന്‍റെ നേതൃത്വത്തിൽ മണ്ണുത്തി പൊലീസ് അറസ്റ്റ്​ ചെയ്തത്. ചിറക്കേക്കോട് സ്വദേശി പാണ്ടാത്ത് പ്രഭിതിനെ (37) ആണ് സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പട്ടിക്കാടുള്ള ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു വീട്ടിൽ കയറി നെഞ്ചിൽ കത്തികൊണ്ട് വരഞ്ഞ് പരിക്കേൽപിച്ചത്. വിഷ്ണുവിന്‍റെ പേരിൽ പീച്ചി സ്റ്റേഷനിൽ വീടുകയറി ആക്രമിച്ചതിനും കൂടാതെ ആയുധങ്ങളുപയോഗിച്ചതിനും കേസ് നിലവിലുണ്ട്. സെബാസ്റ്റ്യന്‍റെ പേരിൽ പീച്ചി, വിയ്യൂർ, ടൗൺ വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ വീടുകയറി ആക്രമിച്ചതിനും ആയുധങ്ങൾ ഉപയോഗിച്ചിതിനും കവർച്ച, കൊലപാതക ശ്രമങ്ങളിലും കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മണ്ണുത്തി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്. ഷുക്കൂർ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ്കുമാർ, കെ.എസ്. ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.വി. ജോഷി, എം.എ. അജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ പി.പി. അജിത്ത്, എ.എസ്. പ്രദീപ്, നിരാജ് മോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story