Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:57 AM IST Updated On
date_range 19 Aug 2022 12:57 AM ISTചാവക്കാട്ട് ഓണം ഫെസ്റ്റ് കളറാക്കും
text_fieldsbookmark_border
സെപ്റ്റംബർ രണ്ടു മുതൽ 10 വരെയാണ് പരിപാടികൾ ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ വിവിധ കലാമത്സരങ്ങളോടെ വിപുലമായി ഓണം ആഘോഷിക്കാൻ എൻ.കെ. അക്‌ബർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. സംഘാടക സമിതി രൂപവത്കരണ യോഗം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ബീച്ചിൽ ചേരും. സെപ്റ്റംബർ രണ്ടു മുതൽ 10 വരെ നീളുന്ന ആഘോഷ പരിപാടികളാണ് നടത്തുന്നത്. വൈകീട്ട് നാലിനാണ് പരിപാടികൾ അരങ്ങേറുക. വടംവലി, ഉറിയടി, ഫുഡ് ഫെസ്റ്റ്, ബലൂൺ ഫൈറ്റിങ്, തിരുവാതിരകളി, കൈറ്റ് ഫെസ്റ്റ് എന്നിവ നടത്തും. ആഘോഷത്തോടനുബന്ധിച്ച് കാർണിവൽ നടത്തും. ബീച്ചിലെ ടോയ്‌ലറ്റുകൾ തുറന്നുകൊടുക്കും. കെട്ടിടങ്ങൾക്ക് യു.എ നമ്പർ ഇടാൻ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകും. ചാവക്കാട് ബീച്ചിലെ കൈയേറ്റം ഒഴിവാക്കാൻ സർവേ വകുപ്പിന് കത്ത് നൽകാൻ ഡി.ടി.പി.സി സെക്രട്ടറിക്ക് നിർദേശം നൽകി. ടോയ്ലറ്റ്, പാർക്കിങ് എന്നിവക്ക് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയിൽ കർശന നടപടിയെടുക്കാൻ നഗരസഭ സെക്രട്ടറിയോട് എം.എൽ.എ ആവശ്യപ്പെട്ടു. മൂന്നുമാസം കൂടുമ്പോൾ യോഗം ചേരും. അവധി ദിവസങ്ങളിൽ ബീച്ചിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്‍റെ സേവനത്തിന് കത്ത് നൽകും. സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കും. ബാക്ക് വാട്ടർ ടൂറിസം ഉപയോഗപ്പെടുത്താൻ രൂപരേഖ തയാറാക്കാനും തീരുമാനിച്ചു. ചെയർപേഴ്സൻ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ജോബി ജോർജ്, ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story