Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപീച്ചി ഓണ മഹോത്സവം

പീച്ചി ഓണ മഹോത്സവം

text_fields
bookmark_border
സെപ്​റ്റംബര്‍ നാലു മുതല്‍ 11 വരെ പീച്ചി: പീച്ചി ഡാം പരിസരത്തും സമീപ പ്രദേശങ്ങളിലുമായി സംഘടിപ്പിക്കുന്ന പീച്ചി ഓണ മഹോത്സവത്തിന്‍റെ സംഘാടക സമിതി രൂപവത്​കരിച്ചു. പാണഞ്ചേരി പഞ്ചായത്തും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ നടത്തിപ്പിനായി മന്ത്രി കെ. രാജന്‍ ചെയര്‍മാനായും പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. രവീന്ദ്രന്‍ കണ്‍വീനറായും സംഘാടക സമിതി രൂപവത്​കരിച്ചു. സെപ്റ്റംബര്‍ നാലിന് വിളംബര ഘോഷയാത്രയോടെയാണ് തുടക്കം. ഏഴ് ദിവസങ്ങളിലും വിവിധ കലാപരിപാടികള്‍, സംസ്കാരിക സായാഹ്നം, വടംവലി, പൂക്കള മത്സരങ്ങൾ, കാര്‍ണിവെല്‍ എന്നിവ അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനായി 11 സബ് കമ്മിറ്റികള്‍ രൂപവത്​കരിക്കും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. രവീന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഡെവലപ്മെന്‍റ്​ കമീഷണര്‍ ശിഖ സുരേന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ബേബി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ആര്‍. രവി, ജില്ല പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story