Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2022 12:54 AM IST Updated On
date_range 19 Aug 2022 12:54 AM ISTഅച്യുതവാര്യര്‍ സ്മാരക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
text_fieldsbookmark_border
തൃശൂര്‍: പത്രപ്രവര്‍ത്തകനും 'എക്സ്പ്രസ്' മുന്‍ പത്രാധിപരുമായ ടി.വി. അച്യുതവാര്യരുടെ സ്മരണാര്‍ഥം തൃശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ . പത്രങ്ങളിലെ മികച്ച മുഖപ്രസംഗമായി 'മാതൃഭൂമി'യില്‍ 2021 ഡിസംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച കെ.വി. കല എഴുതിയ 'സമൂഹ അടുക്കളകള്‍ വ്യാപകമാവട്ടെ' തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര പാലേരി സ്വദേശിയായ കെ.വി. കല ഇപ്പോള്‍ 'മാതൃഭൂമി' ബാലുശ്ശേരി ബ്യൂറോയില്‍ റിപ്പോര്‍ട്ടറാണ്. ചാനലുകളിലെ മികച്ച വാര്‍ത്താധിഷ്ഠിത പരിപാടിയായി ഏഷ്യാനെറ്റ് ന്യൂസിലെ കെ. അരുണ്‍ കുമാര്‍ തയാറാക്കിയ 'ആനത്തോഴര്‍' തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിയായ അരുണ്‍കുമാര്‍ തിരുവനന്തപുരം ബ്യൂറോയില്‍ ചീഫ് റിപ്പോര്‍ട്ടറാണ്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. കാവുമ്പായി ബാലകൃഷ്ണന്‍, രേണു രാമനാഥ്, ബാബു വെളപ്പായ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്. ഈ മാസം 28ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി. രാജേഷ് പുരസ്കാര സമര്‍പ്പണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story