Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ജില്ലയിലും

text_fields
bookmark_border
ഉദ്ഘാടനം നാളെ പുവ്വത്തൂർ ബസ് സ്റ്റാൻഡിൽ ഗതാഗത മന്ത്രി നിർവഹിക്കും പാവറട്ടി: കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി ജില്ലയിലും. എളവള്ളി പഞ്ചായത്തിലാണ് ജില്ലയിൽ ഗ്രാമവണ്ടി ആദ്യമായി നടപ്പാക്കുന്നത്. ഉദ്ഘാടനം വെള്ളിയാഴ്ച പുവ്വത്തൂർ ബസ് സ്റ്റാൻഡിൽ രാവിലെ ഒമ്പതിന് ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. കെ.എസ്.ആർ.ടി.സി തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ഉൾപ്രദേശവും പൊതുഗതാഗതം ലഭ്യമാകാത്തതുമായ സ്ഥലങ്ങളിലേക്ക് ചുരുങ്ങിയ ചെലവിൽ ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്ന സർക്കാർ പദ്ധതിയാണ് കെ.എസ്.ആർ.ടി.സിയുടെ ഗ്രാമവണ്ടി. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക്​ ഉൾപ്പെടെ ഗ്രാമവണ്ടി സർവിസ് നടത്തും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാർക്കിങ്​, സുരക്ഷ എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനം വഹിക്കും. ജീവനക്കാരുടെ ശമ്പളം, വാഹനം, വാഹനത്തിന്റെ അറ്റകുറ്റപണി, സ്പെയർപാർട്സ്, ഇൻഷുറൻസ് തുടങ്ങി ചെലവുകൾ കെ.എസ്.ആർ.ടി.സി വഹിക്കും. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിക്കും. ഗുരുവായൂർ-ചൊവ്വല്ലൂർപ്പടി-പോൾമാസ്റ്റർ പടി, കിഴക്കേത്തല, താമരപ്പിള്ളി-പെരുവല്ലൂർ, മമ്മായിസെന്റർ-കോക്കൂർ-വാക-മറ്റം. തിരിച്ച് ചേലൂർ അതിർത്തി-പറയ്ക്കാട്- മണ്ണാംപാറ-പാറസെന്റർ ഉല്ലാസ് നഗർ-പണ്ടറക്കാട് മാധവൻപീടിക-ജനശക്തി സെന്റർ കാക്കശ്ശേരി-പൂവ്വത്തൂർ ബസ് സ്റ്റാൻഡ്​ എന്നിവിടങ്ങളിലൂടെയാണ് ഗ്രാമ വണ്ടി ഓടുക. TCC Pvt 1 Gramavandi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story