Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണക്കിറ്റില്‍ ശര്‍ക്കര...

ഓണക്കിറ്റില്‍ ശര്‍ക്കര വരട്ടിയെത്തും; ഗുരുവായൂരില്‍ നിന്ന്

text_fields
bookmark_border
ഓണക്കിറ്റില്‍ ശര്‍ക്കര വരട്ടിയെത്തും; ഗുരുവായൂരില്‍ നിന്ന്
cancel
ഓണക്കിറ്റില്‍ ശര്‍ക്കര വരട്ടിയെത്തും; ഗുരുവായൂരില്‍നിന്ന് സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സന്‍ ഷെക്കീല ഇസ്മയിലിന്റെ നേതൃത്വത്തിലാണ് 15,000 പാക്കറ്റ് തയാറാക്കുന്നത് ഗുരുവായൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കിറ്റിലേക്കുള്ള 15,000 പാക്കറ്റ് ശര്‍ക്കര വരട്ടി തയാറാക്കുന്നത് ഗുരുവായൂരിലെ കുടുംബശ്രീ യൂനിറ്റുകള്‍. എട്ടുദിവസം കൊണ്ടാണ് ശര്‍ക്കര വരട്ടി തയാറാക്കി സപ്ലൈകോക്ക് കൈമാറുന്നത്. നഗരസഭ വാര്‍ഡ് ഏഴിലെ തേജസ് കുടുംബശ്രീയുടെ കീഴിലെ ബിസ്മി ഫുഡ് യൂനിറ്റാണ് ശര്‍ക്കര വരട്ടി തയാറാക്കുന്നത്. കുടുംബശ്രീ ജില്ല മിഷന്‍ വഴിയാണ് ഓര്‍ഡര്‍ ലഭിച്ചത്. ഇതിനായി ബിസ്മി യൂനിറ്റ് സംരംഭകയും സി.ഡി.എസ് ഒന്ന് വൈസ് ചെയര്‍പേഴ്‌സനുമായ ഷെക്കീല ഇസ്മയിലിന്റെ നേതൃത്വത്തിലാണ് ശര്‍ക്കറ വരട്ടി തയാറാക്കുന്നത്. തേജസ് അയല്‍ക്കൂട്ടത്തിലെ സെഫിയ നസീര്‍, താഹിറ റഷീദ്, മിഥുനം അയല്‍ക്കൂട്ടത്തിലെ ഷീജ മോഹന്‍, ദിവ്യ ദിനേശ്, സ്മിഷ സന്തോഷ്, രശ്മി സുരേഷ്, ആര്‍.എം. ഫെമിന, നിസരി അയല്‍ക്കൂട്ടത്തിലെ ചന്ദ്രിക ചന്ദ്രന്‍, സാവിത്രി മണി, ടി.എസ്. അംബിക, സ്‌നേഹ അയല്‍ക്കൂട്ടത്തിലെ രമണി രാജന്‍ എന്നിവരും ശര്‍ക്കര വരട്ടി തയാറാക്കുന്നതില്‍ പങ്കാളികളായി. ഇത്രയും വലിയ ഓര്‍ഡര്‍ ഒരു വെല്ലുവിളിയായി തങ്ങള്‍ ഏറ്റെടുത്തതെന്നും ആഗസ്റ്റ് 19ന് സപ്ലൈകോയുടെ എടമുട്ടം ഡിപ്പോയില്‍ ശര്‍ക്കര വരട്ടി എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഷെക്കീല പറഞ്ഞു. ഓര്‍ഡര്‍ അനുസരിച്ചുള്ളവ സപ്ലൈകോക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. ജില്ല മിഷന്‍ ബ്ലോക്ക് കോഓഡിനേറ്റര്‍ വി.ബി. ഗഗന ഏറ്റുവാങ്ങി. ക്ഷേമ കാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷൈലജ സുധന്‍ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ അമ്പിളി ഉണ്ണികൃഷ്ണന്‍, ബിന്ദു അജിത്കുമാര്‍, സുജാത ചന്ദ്രന്‍, കാര്‍ത്തിക ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. --------- ചിത്രം: tct gvr sharkkaravaratti ഓണക്കിറ്റിലേക്കുള്ള ശര്‍ക്കര വരട്ടി തയാറാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story