Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയലാ വാസുദേവൻ പിള്ള...

വയലാ വാസുദേവൻ പിള്ള സ്മാരക പുരസ്കാരം പ്രഫ. എം.കെ. സാനുവിന്​

text_fields
bookmark_border
തൃശൂർ: ഗാന്ധിയനും നാടകകൃത്തും നിരൂപകനുമായിരുന്ന വയലാ വാസുദേവൻ പിള്ളയുടെ പേരിലുള്ള സ്മാരക ട്രസ്റ്റ്​ കല-സാഹിത്യ-സാംസ്കാരിക മേഖലകളിലെ സമ​ഗ്ര സംഭാവനക്ക്​​ നൽകുന്ന പ്രഥമ പുരസ്കാരത്തിന്​ പ്രഫ. എം.കെ. സാനു അർഹനായി. 25,000 രൂപയും രാജേഷ്​ തച്ചൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ മാസം 29ന്​ വൈകീട്ട്​ നാലിന്​ അയ്യന്തോൾ വയലാ കൾച്ചറൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാദമി പ്രസിഡന്‍റ്​ കെ. സച്ചിദാനന്ദൻ സമ്മാനിക്കുമെന്ന്​ ട്രസ്റ്റ്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ട്രസ്റ്റ്​ സെക്രട്ടറി ഡോ. സാംകുട്ടി പട്ടംകരി, വി.എസ്​. ഗിരീശൻ, ഡോ. എം. പ്രദീപൻ, എം.വി. വിദ്യ എന്നിവർ പ​ങ്കെടുത്തു. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story