Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യധാന്യങ്ങളിൽ...

ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി പ്രയോഗം: റേഷൻ കടയുടെ അംഗീകാരം റദ്ദാക്കി

text_fields
bookmark_border
ക്രമക്കേട്​ കണ്ടെത്തിയ 13 റേഷൻ കടകൾക്കെതിരെ നടപടി തൃശൂർ: ഭക്ഷ്യധാന്യങ്ങളില്‍ കീടനാശിനി പ്രയോഗിച്ചതിനെ തുടർന്ന്​ ചൊവ്വൂരിലെ 184ാം നമ്പര്‍ റേഷന്‍ കടയുടെ അംഗീകാരം സ്ഥിരമായി റദ്ദാക്കി. എന്‍.എഫ്.എസ്.എ ഗോഡൗണുകളില്‍നിന്ന് വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍ അതേ രീതിയില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം നടത്തണമെന്ന്​ ലൈസന്‍സികള്‍ക്ക് നിർദേശം നല്‍കിയതായും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ നടന്ന പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ 10 റേഷന്‍ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായും മൂന്നെണ്ണത്തിന്‍റെ സ്ഥിരമായും റദ്ദാക്കി​. ജനങ്ങള്‍ക്ക് പി.എച്ച്.എച്ച് കാര്‍ഡിലേക്ക് മാറ്റാനുള്ള അപേക്ഷ സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story