Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാരത് ജോഡോ യാത്ര...

ഭാരത് ജോഡോ യാത്ര തിരിച്ചുവരവിന്‍റെ ചവിട്ടുപടി -വി.ഡി. സതീശൻ

text_fields
bookmark_border
തൃശൂർ: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തൃശൂരിലൂടെയുള്ള പര്യടനം കോൺഗ്രസിന്റെ ജില്ലയിലെ തിരിച്ചുവരവിന്‍റെ ചവിട്ടുപടിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദയാത്രയുടെ ജില്ലതല സംഘാടകസമിതി രൂപവത്​കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 19 ദിവസം നടക്കുന്ന യാത്ര ജില്ലയിൽ മൂന്ന് ദിവസമാണ് പര്യടനം നടത്തുക. ജില്ലയിലെ മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ചെയർമാനായ യാത്രയുടെ ജില്ലയിലെ കോഓഡിനേറ്റർ ടി.എൻ. പ്രതാപൻ എം.പിയാണ്​. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിങ്​ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, ടി.എൻ. പ്രതാപൻ എം.പി, സനീഷ്‌കുമാർ ജോസഫ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ ഡി.സി.സി പ്രസിഡന്‍റുമാരായ ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, എം.പി. വിൻസെന്റ്, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ പത്മജ വേണുഗോപാൽ, അനിൽ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, കെ.ബി. ശശികുമാർ, എ. പ്രസാദ്, എൻ.കെ. സുധീർ, ജോസഫ് ടാജറ്റ്, ഐ.പി. പോൾ, നിജി ജസ്റ്റിൻ, സി.ഒ. ജേക്കബ്, കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. tcr satheesan ഭാരത് ജോഡോ യാത്രയുടെ ജില്ലതല സംഘാടകസമിതി രൂപവത്​കരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story