Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:25 AM IST Updated On
date_range 18 Aug 2022 12:25 AM IST'കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കും'
text_fieldsbookmark_border
തൃശൂർ: കെ.എസ്.ആർ.ടി.സിയെ തകർക്കാനുള്ള ഇടതു രാഷ്ട്രീയ-ഉദ്യോഗസ്ഥ സംഘങ്ങളുടെ ശ്രമങ്ങളെ തൊഴിലാളി ഐക്യപ്രക്ഷോഭങ്ങൾകൊണ്ട് ചെറുത്തുതോൽപിക്കുമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ. കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോക്ക് മുന്നിൽ ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.യു.സി.ഐ ജില്ല സെക്രട്ടറി എം.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല പ്രസിഡന്‍റ് ഹംസ എളനാട്, ടി.യു.സി.ഐ സംസ്ഥാന പ്രസിഡന്‍റ് ജയൻ കോനിക്കര, പി.ജെ. മോൻസി (ആർ.എം.ടി.യു), ടി.ജി.ഡബ്ല്യു.യു ജില്ല പ്രസിഡന്‍റ് അഷറഫ് മങ്ങാട്, ബി.സി.എൽ.യു ജില്ല സെക്രട്ടറി സത്താർ അന്നമനട എന്നിവർ സംസാരിച്ചു. കെ.കെ. ഷാജഹാൻ, ഇ.എ. റഷീദ് മാസ്റ്റർ, ബെന്നി കൊടിയാട്ടിൽ, സരസ്വതി വലപ്പാട്, സുരേഷ് നോങ്ങല്ലൂർ, രാജ് രതീഷ് എന്നിവർ നേതൃത്വം നൽകി. അസെറ്റ് ജില്ല ചെയർമാൻ സലാഹുദ്ദീൻ കൊരട്ടി സ്വാഗതവും കെ.എസ്.എം.ടി.യു ജില്ല സെക്രട്ടറി എം.കെ. സജിമോൻ നന്ദിയും പറഞ്ഞു. പടം: tcr fitu pic കെ.എസ്.ആർ.ടി.സി തൃശൂർ ഡിപ്പോക്ക് മുന്നിൽ ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story