Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:25 AM IST Updated On
date_range 18 Aug 2022 12:25 AM ISTഎസ്.എഫ്.ഐ ദക്ഷിണേന്ത്യൻ ജാഥക്ക് തൃശൂരിൽ സ്വീകരണം
text_fieldsbookmark_border
തൃശൂർ: എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് വി.പി. സാനു ക്യാപ്റ്റനും കേന്ദ്ര സെക്രട്ടേറിയറ്റംഗം നിതീഷ് നാരായണൻ വൈസ് ക്യാപ്റ്റനുമായുള്ള ദക്ഷിണേന്ത്യൻ ജാഥക്ക് തൃശൂരിൽ സ്വീകരണം നൽകി. 'സേവ് എജുക്കേഷൻ, സേവ് കോൺസ്റ്റിറ്റ്യൂഷൻ, സേവ് ഇന്ത്യ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പര്യടനം നടത്തുന്ന ജാഥ പടിഞ്ഞാറേ കോട്ടയിൽനിന്ന് പ്രകടനമായി നഗരത്തിലേക്ക് നീങ്ങി. ജില്ലയിലെ 16 ഏരിയ കമ്മിറ്റികളിലെ വിദ്യാർഥികൾ അണിനിരന്നു. തെക്കേഗോപുര നടയിൽ നടന്ന പൊതുയോഗത്തിൽ ജാഥാ ക്യാപ്‌റ്റനെ ജില്ല സെക്രട്ടറി അസ്സൻ മുബാറക്ക് ഷാളണിയിച്ച് സ്വീകരിച്ചു. എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ് ജിഷ്‌ണു സത്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ, ആന്ധ്ര സംസ്ഥാന സെക്രട്ടറി വസുദേവ റെഡ്ഡി, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി മാരിയപ്പൻ, സത്യാ ഷാ, വി.പി. ശരത്ത് പ്രസാദ് എന്നിവർ സംസാരിച്ചു. തൃശൂർ, പാലക്കാട് ജില്ലകളുടെ സംയുക്ത സ്വീകരണമാണ് തൃശൂരിൽ ഒരുക്കിയത്. തൃശൂരിൽനിന്ന് ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിച്ചു. TCT - SFI South Indian Jadha in Thrissur city
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story