Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:18 AM IST Updated On
date_range 18 Aug 2022 12:18 AM ISTപഞ്ചാരിയിൽ പുതിയ പരീക്ഷണവുമായി അനിൽകുമാർ
text_fieldsbookmark_border
തൃശൂർ: പഞ്ചാരി മേളത്തിൽ പുതിയ പരീക്ഷണവുമായി കലാനിലയം അനിൽകുമാർ. ചതുരശ്ര ജാതി രൂപക താളത്തിൽ പ്രയോഗിക്കുന്ന പഞ്ചാരിയെ തിശ്രനടയിൽ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ യുവാവ്. 21ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ പരിസരത്താണ് രണ്ടര മണിക്കൂർ നീളുന്ന മേളം. രണ്ട് വർഷത്തെ പരിശ്രമത്തിലാണ് പഞ്ചാരിയിൽ ഈ രീതി മൂവാറ്റുപുഴ സ്വദേശിയായ അനിൽകുമാർ വികസിപ്പിച്ചത്. 'ദ്വാദശം' എന്ന പേരിൽ മേളം ചിട്ടപ്പെടുത്തിയ ഇത് സർക്കാറിന്‍റെ ഫെലോഷിപ്പിന് അർഹമായിട്ടുണ്ട്. പഞ്ചാരിയിലെ അഞ്ച് കാലങ്ങളും പൂർണമായും തിശ്രയിൽ കൊട്ടിത്തീർക്കുന്ന മേളത്തിന്‍റെ ആദ്യാവതരണമാണിത്. 45 പേർ അണിനിരക്കുന്ന മേളത്തിന് ശേഷം വിദഗ്ധർ പങ്കെടുക്കുന്ന അവലോകനവും ഉണ്ടാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് രണ്ടിന് ഡോ. എൻ.പി. വിജയകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്യും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് എന്നിവർ ആശീർവദിക്കും. വാർത്തസമ്മേളനത്തിൽ കാലടി കൃഷ്ണയ്യർ, പെരുവനം സതീശൻ മാരാർ, തൃക്കാമ്പുറം ജയൻ മാരാർ, കൊടകര രമേശൻ എന്നിവരും അനിൽകുമാറും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story