Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശ്രുതിയുടെ മരണം:...

ശ്രുതിയുടെ മരണം: മദ്രാസ്​ ഹൈകോടതിയെ സമീപിക്കുമെന്ന്​ മാതാവ്​

text_fields
bookmark_border
ശ്രുതിയുടെ മരണം: മദ്രാസ്​ ഹൈകോടതിയെ സമീപിക്കുമെന്ന്​ മാതാവ്​
cancel
ഈറോഡിൽ മരിച്ചനിലയിൽ കണ്ടെത്തിയിട്ട് ഇന്ന്​ ഒരുവർഷം തൃപ്രയാർ: ബംഗളൂരുവിൽ എൽഎൽ.ബി വിദ്യാർഥിനിയായിരുന്ന വലപ്പാട് കഴിമ്പ്രം തറയിൽ കാർത്തികേയന്‍റെയും കൈരളിയുടെയും മകൾ ശ്രുതിയുടെ മരണകാരണമറിയാൻ മദ്രാസ് ഹൈകോടതിയെ സമീപിക്കുമെന്ന് മാതാവ്​ കൈരളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞവർഷം ആഗസ്റ്റ് 17ന് ഈറോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്താണ്​ ദുരൂഹ സാഹചര്യത്തിൽ ശ്രുതി മരിച്ചത്. ഒരുവർഷം പൂർത്തിയായിട്ടും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ല. മരണസമയത്ത് കൂടെയുണ്ടായിരുന്ന അരൂർ സ്വദേശി ഹരികൃഷ്ണൻ പിന്നീട് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായി ജയിലിലാണ്. മൃതദേഹം ഈറോഡ് ഗവ. ആശുപത്രിയിലാണ് പോസ്റ്റ്​മോർട്ടം ചെയ്തത്​. ശ്രുതിയെ കൈകാലുകൾ കെട്ടിയനിലയിലാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാരിൽനിന്ന്​ അറിഞ്ഞിരുന്നെന്ന്​ കൈരളി പറഞ്ഞു. നട്ടെല്ലിന് ഒടിവുമുണ്ടായിരുന്നു. ശ്രുതിയെ കൊന്നതാണെന്നാണ്​ കരുതു​ന്നതെന്ന്​ മാതാവ്​ പറഞ്ഞു. മരിച്ച ദിവസം ശ്രുതി ഫോണിൽ വിളിച്ചിരുന്നു. വീട്ടിലേക്ക് വരുകയാണെന്നാണ് പറഞ്ഞത്. ഇളയ മകളോട് റെക്കോഡ് എഴുതിവെക്കാനും ഏൽപിച്ചിരുന്നു. ഓണമായതിനാൽ ശ്രുതിക്ക്​ പുതിയ വസ്ത്രം എടുത്തിരുന്നു. ശ്രുതിയുടെ ഫോണും ലാപ്ടോപ്പും ഹരികൃഷ്ണൻ പിടിച്ചുവെച്ചിരിക്കുകയാണ്. ഹരികൃഷ്ണൻ ആരാണെന്നും അയാളുമായി ശ്രുതിയുടെ ബന്ധമെന്താണെന്നും അറിയില്ല. ഈറോഡ് ആശുപത്രിയിലാണ് ആദ്യം കണ്ടത്​. അവിടെ അയാളുടെ മാതാവും ബന്ധുക്കളും സുഹൃത്തായ കോഴിക്കോട്ടുകാരൻ ഹസദും ഉണ്ടായിരുന്നു. അപ്പോൾ അവരുടെ വ്യക്തമായ വിവരങ്ങൾ അറിയാനുള്ള അവസ്ഥയിലായിരുന്നില്ലെന്നും കൈരളി പറഞ്ഞു. തമിഴ്നാട്, കേരള മുഖ്യമന്ത്രിമാർക്ക് മകളുടെ മരണകാരണം അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. മൂന്നുതവണ തമിഴ്നാട് ഡി.ഐ.ജിയെ കണ്ട്​ നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ല. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്നാണ്​ സ്ഥിരം മറുപടി. ഒടുവിൽ ഇറക്കിവിടുകയും ചെയ്തു. ശ്രുതി കാർത്തികേയൻ ആക്ഷൻ കൗൺസിൽ പ്രസിഡന്‍റ്​ പി.എൻ. പ്രോവിന്‍റും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. -------------- TC R TPR photo 1 ശ്രുതി കാർത്തികേയൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story