Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 1:14 AM IST Updated On
date_range 17 Aug 2022 1:14 AM ISTസ്വാതന്ത്ര്യസ്മരണയിൽ ജില്ല: വിപുലമായ ആഘോഷം
text_fieldsbookmark_border
തുല്യതക്കായുള്ള പോരാട്ടം തുടരണം -മന്ത്രി കെ. രാധാകൃഷ്ണന്‍ തൃശൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ജില്ലയിലും വിപുലമായ ആഘോഷ പരിപാടികൾ. ജനപ്രതിനിധികള്‍, വിദ്യാർഥികൾ, സാംസ്കാരിക പ്രവര്‍ത്തകർ തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പരിപാടികളുടെ ഭാഗമായി. രാഷ്ട്രീയപാർട്ടികൾ, സംഘടനകൾ, ക്ലബുകൾ എന്നിവയുടെയെല്ലാം നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തൃശൂരിൽ നടന്ന ജില്ലതല സ്വാതന്ത്ര്യദിനാഘോഷം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം കൈവരിച്ച ശേഷം നാം പല മേഖലകളിലും അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും ജനങ്ങള്‍ക്കിടയില്‍ സമത്വവും തുല്യനീതിയും കൈവരിക്കുന്നതിനായുള്ള പോരാട്ടം ശക്തമായി തുടരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. തേക്കിന്‍കാട് മൈതാനത്തിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും കുട്ടികളും അടക്കം വന്‍ജനാവലി സ്വാതന്ത്ര്യദിന പരേഡ് വീക്ഷിക്കാനെത്തി. വിവിധ സേനാവിഭാഗങ്ങളുടെ പരേഡില്‍ മന്ത്രി അഭിവാദ്യം സ്വീകരിച്ചു. പൊലീസ് ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ് കുമാറാണ് പരേഡ് നയിച്ചത്. സബ് ഇന്‍സ്‌പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍ സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. പൊലിസ് ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാമ്പ്, തൃശൂര്‍ സിറ്റി ലോക്കല്‍ പൊലീസ്, തൃശൂര്‍ റൂറല്‍ ലോക്കല്‍ പൊലീസ്, കേരള ഫോറസ്റ്റ് ഡിവിഷന്‍, കേരള എക്‌സൈസ് ഡിവിഷന്‍, സെന്റ് തോമസ് കോളജ് 23ാം കേരള ബറ്റാലിയന്‍ എൻ.സി.സി സീനിയര്‍ ബോയ്‌സ്, കേരള വര്‍മ കോളജ് ഏഴാം കേരള എൻ.സി.സി സീനിയര്‍ ഗേള്‍സ്, വിമല കേളജ് ഏഴാം കേരള ബറ്റാലിയന്‍ എൻ.സി.സി സീനിയര്‍ ഗേള്‍സ്, ശ്രീ കേരളവര്‍മ കോളജ് 24ാം കേരള ബറ്റാലിയന്‍ എൻ.സി.സി സീനിയര്‍ ബോയ്‌സ് പ്ലാറ്റൂണുകള്‍, കൊടകര ജി.എച്ച്.എസ്.എസ് എസ്.പി.സി റൂറല്‍ ബോയ്‌സ്, വടക്കാഞ്ചേരി ഗവ. ഗേള്‍സ് സ്കൂള്‍ എസ്.പി.സി സിറ്റി ഗേള്‍സ്, നായരങ്ങാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എസ്.പി.സി റൂറല്‍ ഗേള്‍സ് പ്ലാറ്റൂണുകള്‍, കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്‍ ബ്രാസ് ബാൻഡ് പ്ലാറ്റൂണ്‍, മുപ്ലിയം ജി.വി.എച്ച്.എസ്.എസ് എസ്.പി.സി ബാൻഡ് പ്ലാറ്റൂണ്‍, സെന്റ് ആന്‍സ് കോണ്‍വന്റ് എച്ച്.എസ്.എസ് ബാൻഡ് പ്ലാറ്റൂണ്‍ എന്നിവ പരേഡില്‍ അണിനിരന്നു. സര്‍വിസ് പ്ലാറ്റൂണുകളില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ വി.ആര്‍. ഷജീവ് കുമാര്‍ നയിച്ച കേരള ഫോറസ്റ്റ് ഡിവിഷന്റെ പ്ലാറ്റൂണ്‍ ഒന്നാമതെത്തി. സബ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. കൃഷ്ണപ്രസാദ് നയിച്ച തൃശൂര്‍ റൂറല്‍ വനിത പൊലീസിന്റെ പ്ലാറ്റൂണിനാണ് രണ്ടാം സ്ഥാനം. എന്‍.സി.സി ബോയ്‌സ് പ്ലാറ്റൂണുകളില്‍ ആദിത്യ നളിന്‍ നയിച്ച തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ 23ാം കേരള ബറ്റാലിയനും ടി.ആര്‍. അരുണ്‍ജിത്ത് നയിച്ച ശ്രീ കേരളവര്‍മ കോളജിന്റെ 24ാം കേരള ബറ്റാലിയനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സീനിയര്‍ എൻ.സി.സി ഗേള്‍സ് പ്ലാറ്റൂണുകളില്‍ മീനാക്ഷി ലാല്‍ജി നയിച്ച വിമല കോളജ് ഒന്നാം സ്ഥാനവും വി.ജെ. ജിഷ നയിച്ച ശ്രീ കേരളവര്‍മ കോളജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സികളില്‍ നയ്‌ല ഫാത്തിമ നയിച്ച വടക്കാഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനാണ് ഒന്നാം സ്ഥാനം. ആര്‍ച്ച ഗിരീഷ് നയിച്ച നായരങ്ങാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി. പി.എം. ആദിത്യ നയിച്ച സെന്റ് ആന്‍സ് കോണ്‍വന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ജന റോസ് നയിച്ച മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവ ആദ്യ സ്ഥാനങ്ങളില്‍ എത്തി. സേക്രഡ് ഹാര്‍ട്ട് കോണ്‍വന്റ് ഹയര്‍ സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. മേയര്‍ എം.കെ. വര്‍ഗീസ്, പി. ബാലചന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, കലക്ടര്‍ ഹരിത വി. കുമാര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ, റൂറല്‍ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്റേ, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ല ഡെവലപ്‌മെന്റ് കമീഷണര്‍ ശിഖ സുരേന്ദ്രന്‍, ആർ.ഡി.ഒ പി.എ. വിഭൂഷണ്‍, തഹസില്‍ദാര്‍ ടി. ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) കെ.എസ്. പരീത്, എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി എന്നിവര്‍ പങ്കെടുത്തു. നടത്തറ പഞ്ചായത്തുതല സ്വാതന്ത്ര്യ ദിനാഘോഷവും പട്ടിക്കാട് ഗവ. എൽ.പി സ്കൂളിന്റെ സ്വാതന്ത്ര്യദിന പരിപാടിയും റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. തൃശൂർ താലൂക്ക് ഓഫിസിന് മുന്നിൽ പി. ബാലചന്ദ്രൻ എം.എൽ.എ ദേശീയപതാക ഉയർത്തി. ജില്ല മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ അങ്കണത്തിൽ പ്രസിഡന്‍റ് സുനിൽ സൈമൺ പതാക ഉയർത്തി. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.ജെ. പോൾ, ട്രഷറർ, എ.വി. രാജൻ, വൈസ് പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. മധുരപലഹാരങ്ങളും വിതരണം ചെയ്തു. tcr_chr3-radhakrishnan- തേക്കിൻകാട് മൈതാനിയിൽ ജില്ലതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. കലക്ടർ ഹരിത വി. കുമാർ, ജില്ല പൊലീസ് മേധാവിമാരായ ആർ. ആദിത്യ, ഐശ്വര്യ ഡോങ്റേ എന്നിവർ സമീപം ------------------------------- ഫ്രീഡം ഫ്രം കെ-റെയിൽ തൃശൂർ: സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഫ്രീഡം ഫ്രം കെ-റെയിൽ സേവ് കേരള എന്ന ആഹ്വാനത്തോടെ സ്വാതന്ത്ര്യദിനം ആചരിച്ചു. കോർപറേഷൻ ഓഫിസിന് മുന്നിൽ നടന്ന പരിപാടി ജില്ല ചെയർമാൻ ശിവദാസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കാൻ സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതുവരെ സമരം ശക്തമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ല കൺവീനർ എ.എം. സുരേഷ് സ്വാഗതം പറഞ്ഞു. പ്രതാപ് പോൾ പാലക്കൽ, സുകുമാരൻ അമ്പാട്ട്, ബാബു കോളങ്ങാട്ടുകര, കൃഷ്ണകുമാർ ചേർപ്പ്, കൗമുദി ടീച്ചർ, വിമോദ് പെരുമ്പിളിശ്ശേരി, അബ്ദുൽ നവാസ്, സി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story