Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപാരാ മാസ്റ്റേഴ്സ്...

പാരാ മാസ്റ്റേഴ്സ് നാഷനൽ ഗെയിംസ്​ ഇന്ന്​ തുടങ്ങും

text_fields
bookmark_border
തൃശൂർ: പാരാ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യയുടെ നേതൃത്വത്തിൽ രണ്ടാമത് പാരാ മാസ്റ്റേഴ്സ് നാഷനൽ ഗെയിംസ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച രാവിലെ 11ന്​ തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അത്​ലറ്റിക്​സ്, ബാഡ്മിന്‍റൺ, സ്വിമ്മിങ്​, ഷൂട്ടിങ്​, പവർലിഫ്റ്റിങ്​ എന്നീ മത്സര ഇനങ്ങളിൽ വിവിധ വയസ്സ്​ വിഭാഗങ്ങളിലായി വീൽചെയറിൽ ഇരിക്കുന്നവരും മറ്റു തരത്തിലുള്ള ശാരീരിക വൈകല്യമുള്ളവരുമായ 40ൽപരം കായികതാരങ്ങൾ പ​ങ്കെടുക്കും. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി, കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നീ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഗെയിംസിൽ അണിനിരക്കും. തോപ്പ് സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്​സ്, വിമല ഇന്റർനാഷനൽ അക്കാദമി എന്നിവിടങ്ങളിലാണ് മത്സരം. വാർത്തസമ്മേളനത്തിൽ കരീം പന്നിത്തടം, അൻവർ നാലകത്ത്, എ.എം. കിഷോർ, പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story