Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:44 AM IST Updated On
date_range 13 Aug 2022 12:44 AM ISTസൂപ്പർ മാർക്കറ്റിൽ ജീവനക്കാരിയെ തലക്കടിച്ച് പരിക്കേൽപിച്ചു
text_fieldsbookmark_border
അരിമ്പൂർ: നാലാംകല്ലിൽ സാന്ദ്ര സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയെ കടയിലെത്തിയ ആൾ ചുറ്റികകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ചു. കവർച്ച ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്. പരിക്കേറ്റ എറവ് ആറാംകല്ല് കുറ്റിക്കാടൻ വർഗീസിന്‍റെ ഭാര്യ ഷേർളിയെ (45) തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30നാണ് സംഭവം. കടയിൽ തനിച്ചുണ്ടായിരുന്ന ഷേർളിക്കു നേരെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഷേർളി നിലവിളിച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. ആഭരണങ്ങൾ ഒന്നും നഷ്ടപ്പെടാത്തത് ദുരൂഹതയേറുന്നു. പരിക്കേറ്റ ഷേർളി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story