Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:58 AM IST Updated On
date_range 12 Aug 2022 12:58 AM ISTകടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിനുമേൽ വായ്പ തിരിച്ചടവിന് സമ്മർദം
text_fieldsbookmark_border
എറിയാട്: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നതിനിടെ വായ്പ തുകയുടെ ആഴ്ച ഗഡു തിരിച്ചടവിനായി ധനകാര്യ സ്ഥാപനം കുടുംബത്തിനുമേൽ സമ്മർദമുയർത്തിയതായി പരാതി. കടലിൽ കാണാതായ സുബീഷിന്‍റെ മാതാവ് ഉൾപ്പെടെ 10 പേർ ചേർന്ന് എടുത്ത ഗ്രൂപ് ലോണിന്‍റെ ആഴ്ചയിലെ തിരിച്ചടവ് ഗഡു വാങ്ങാനെത്തിയ കലക്ഷൻ ഏജന്‍റ് 10 പേരുടേയും പണം കിട്ടാതെ പോകില്ലെന്ന് നിർബന്ധം പിടിക്കുകയായിരുന്നത്രെ. ഒടുവിൽ അയൽവാസി പണം സംഘടിപ്പിച്ചു കൊടുത്ത ശേഷമാണ് കലക്ഷൻ ഏജന്‍റ് മടങ്ങിയത്. കടലിൽ കാണാതായ യുവാവിന്‍റെ കുടുംബത്തോട് ക്രൂരമായി പെരുമാറിയ സ്ഥാപനത്തെ തീരദേശത്ത് ഇടപാട് നടത്താൻ അനുവദിക്കില്ലെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു എറിയാട് അഴീക്കോട് യൂനിറ്റ് യോഗം മുന്നറിയിപ്പ് നൽകി. ഇ.വി. രമേശൻ അധ്യക്ഷത വഹിച്ചു. സംഭവത്തിൽ കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. കുടുംബത്തെയും നാട്ടുകാരെയും സമ്മർദത്തിലാക്കി വായ്പ ഗഡു നിർബന്ധപൂർവം വാങ്ങിയ ധനകാര്യ സ്ഥാപനത്തിനെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.കെ. നസീർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story