Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:40 AM IST Updated On
date_range 12 Aug 2022 12:40 AM ISTകേരള ലോയേഴ്‌സ് ക്ലര്‍ക്ക് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
ഇരിങ്ങാലക്കുട: കേരള ലോയേഴ്‌സ് ക്ലര്‍ക്ക് അസോസിയേഷൻ ആറാം സംസ്ഥാന സമ്മേളനം വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇരിങ്ങാലക്കുടയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സംസ്ഥാന പ്രസിഡന്‍റ് കെ.ബി. രാജശേഖരൻ നായര്‍ പതാക ഉയര്‍ത്തും. തുടര്‍ന്നുനടക്കുന്ന അനുസ്മരണ സമ്മേളം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം മൂന്നിന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ട്രേഡ് യൂനിയന്‍ സമ്മേളനം സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി.സി. ശശി, കേരള ലോയേഴ്‌സ് ക്ലര്‍ക്ക് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് കെ.സി. ഷാജു കാട്ടുമാത്ത്, ടി.എ. സതീശന്‍, സി.ഡി. പ്രദീപന്‍, പി.സി. രാജീവ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story