Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ മുറ്റത്ത്​...

സ്കൂൾ മുറ്റത്ത്​ ഫുട്​ബാൾ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു

text_fields
bookmark_border
എരുമപ്പെട്ടി (തൃശൂർ): ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്ത്​ ഫുട്​ബാൾ കളിക്കുന്നതിനിടെ വിദ്യാർഥിക്ക് പാമ്പുകടിയേറ്റു. എട്ടാം ക്ലാസ് വിദ്യാർഥി ആദൂർ കറുപ്പുംവീട്ടിൽ അജ്മൽ ഷായെ (13) കാലിൽ മുറിവേറ്റ നിലയിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൂട്ടുകാരോടൊത്ത് ഫുട്ബാൾ കളിക്കുന്നതിനിടെ അകലേക്ക്​ തെറിച്ച പന്തെടുക്കാൻ പോയപ്പോൾ കാലിലൂടെ പാമ്പ്​ ഇഴഞ്ഞെന്നാണ് കുട്ടി പറയുന്നത്. ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ അടയാളം കണ്ടത്. അധ്യാപകർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിക്ക്​ ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ല. പ്രാഥമിക രക്തപരിശോധനയിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 24 മണിക്കൂർ നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story