Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:43 AM IST Updated On
date_range 11 Aug 2022 12:43 AM ISTഗുരുവായൂരിൽ തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകും
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്ര പരിസരത്തുള്ള തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാൻ ദേവസ്വം, നഗരസഭ, പൊലീസ് അധികൃതരുടെ യോഗത്തിൽ തീരുമാനം. ഇതിനായി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ അനുമതിയോടെ നായ് പിടിത്തക്കാരുടെ സേവനം തേടും. ക്ഷേത്രപരിസരത്തുവെച്ച് ഭക്തർ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിരുത്സാഹപ്പെടുത്താനും തീരുമാനിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, എ.സി.പി കെ.ജി. സുരേഷ്, ടെമ്പ്ൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി. പ്രേമാനന്ദ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story