Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:31 AM IST Updated On
date_range 11 Aug 2022 12:31 AM ISTഅന്നമനടയിൽ ചുഴലിക്കാറ്റ്; ആറ് വീടുകൾ ഭാഗികമായി തകർന്നു
text_fieldsbookmark_border
മാള: ചാലക്കുടി പുഴയോരമായ അന്നമനടയിൽ ചുഴലിക്കാറ്റ് പരിഭ്രാന്തി പരത്തി. 10, 11, 12 വാർഡുകളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ആറ് വീടുകൾ ഭാഗികമായി തകർന്നു. ആളപായം ഇല്ല. വിവിധ ഭാഗങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് നാശനഷ്ടം ഉണ്ടായി. അഞ്ചുമിനിറ്റ് മാത്രമാണ് കാറ്റ് വീശിയത്. രണ്ട് വൈദ്യുതി തൂണുകൾ, നൂറോളം ജാതി, മൂന്ന് തെങ്ങ്, രണ്ട് തേക്ക് എന്നിവ കടപുഴകി. പുഴ കരകവിഞ്ഞൊഴുകിയ പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ എന്നിവർ സ്ഥലം സന്ദർശിച്ചു. TCM chuzhalikaatu Annamanada അന്നമനടയിൽ ചുഴലിക്കാറ്റിൽ ഭാഗികമായി തകർന്ന വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
