Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:22 AM IST Updated On
date_range 11 Aug 2022 12:22 AM ISTസ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാർത്തി കാരുമാത്ര സ്കൂൾ
text_fieldsbookmark_border
പുത്തൻചിറ: കാരുമാത്ര ഗവ. യു.പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൈയൊപ്പ് ചാർത്തലും പ്രദർശനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എച്ച്.എം. സുമ, വിദ്യാഭ്യാസ ആരോഗ്യ സമിതി അധ്യക്ഷൻ ടി.കെ. ഷറഫുദ്ദീൻ, പി.ടി.എ അംഗങ്ങളായ അലിയാർ, ഫൈസൽ, സബീല, അധ്യാപകരായ സീനത്ത്, കെ.ബി. രജിനി എന്നിവർ സംസാരിച്ചു. സ്കൂൾ ഹാളിൽ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രചനകളുടെയും പ്രവർത്തനങ്ങളുടെയും പ്രദർശനം നടത്തി. മാള: മാരേക്കാട് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തല്‍ സംഘടിപ്പിച്ചു. മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്തു. എച്ച്.എം. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്‍റ് നിമ്മി ശരത് സ്വാഗതവും വൈസ് പ്രസിഡന്‍റ് നന്ദിയും പറഞ്ഞു. മാള പ്രസ് ക്ലബ് ജോയന്‍റ് സെക്രട്ടറി നജീബ് അന്‍സാരി, അധ്യാപകരായ ലിപ്സി, വാഹിദ എന്നിവര്‍ സംസാരിച്ചു. TCM MareaKad School മാരേക്കാട് എ.എം.എല്‍.പി സ്കൂളില്‍ സ്വാതന്ത്ര്യത്തിന്‍റെ കൈയൊപ്പ് ചാര്‍ത്തല്‍ മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു അശോക് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
