Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTഒറ്റയാന്‍ പട്ടിക്കൂട് തകര്‍ത്തു
text_fieldsbookmark_border
ഒറ്റയാന്‍ പട്ടിക്കൂട് തകര്‍ത്തു കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ വീട്ടുമുറ്റത്തെ പട്ടിക്കൂട് കാട്ടാന തകര്‍ത്തു. പത്തുകുളങ്ങര പല്ലിക്കാട്ടില്‍ റഹീമിന്റെ പട്ടിക്കൂടാണ് ഒറ്റയാന്‍ തകര്‍ത്തത്. ബുധനാഴ്ച പുലര്‍ച്ച മൂന്നോടെ പട്ടികള്‍ കുരക്കുന്നത് കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് നോക്കിയപ്പോഴാണ് കൊമ്പനാനയെ കണ്ടത്. ആനയ കണ്ട് പട്ടികള്‍ കുരച്ചപ്പോള്‍ കലിപൂണ്ട ഒറ്റയാന്‍ പാഞ്ഞടുത്ത് പട്ടിക്കൂട് തകര്‍ക്കുകയായിരുന്നു. കൂട്ടിനകത്തുണ്ടായിരുന്ന പട്ടി ചാടി രക്ഷപ്പെട്ടു. വീടിന് നേരെ തിരിയാതെ ആന പിന്മാറിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. തൊട്ടുത്ത പ്രദേശമായ താളൂപ്പാടത്ത് രണ്ട് ദിവസം മുമ്പ് വീട് ആക്രമിച്ച അതേ കൊമ്പനാനയാണ് പത്തുകുളങ്ങരയില്‍ പട്ടിക്കൂട് തകർത്തതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച രാവിലെ പത്തുകുളങ്ങരയില്‍ പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. വനാതിര്‍ത്തി ഗ്രാമമായ പത്തുകുളങ്ങരയില്‍ കുറേ നാളുകളായി കാട്ടാനകളും പുലിയും അടക്കമുള്ള വന്യമൃഗങ്ങള്‍ ഭീതി വിതക്കുകയാണ്. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലി തകര്‍ന്നു കിടക്കുകയാണ്. TCM KDA 1 pathukulangra kattana പത്തുകുളങ്ങരയില്‍ കാട്ടാന തകര്‍ത്ത പട്ടിക്കൂട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story