Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:19 AM IST Updated On
date_range 11 Aug 2022 12:19 AM ISTകാറ്റിൽ വലഞ്ഞ് ജാതികർഷകർ
text_fieldsbookmark_border
മാള: ചാലക്കുടി താലൂക്കിൽ അടിക്കടിയുണ്ടാവുന്ന ചുഴലിക്കാറ്റിൽ വലഞ്ഞ് ജാതി കർഷകർ. പ്രധാന സുഗന്ധവിളയായ ജാതിക്ക കൂടുതൽ ഉൽപാദിപ്പിക്കുന്ന മേഖലകളാണ് പുഴയോര പ്രദേശമായ അന്നമനട, പാലിശ്ശേരി, മാമ്പ്ര, എരയാംകുടി, പുവത്തുശ്ശേരി എന്നിവ. അന്നമനടയിൽ ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ 50ലധികം മരങ്ങൾ കടപുഴകി. പുഴ കരകവിഞ്ഞ് സമാന രീതിയിൽ നൂറോളം വൃക്ഷങ്ങൾ കടപുഴകിയിരുന്നു. കൃഷിനാശം വന്നവർക്ക് അതനുസരിച്ചുള്ള നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. സർക്കാർ ജാതി കർഷകർക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ജാതികർഷകർക്കായി പ്രവർത്തിക്കുന്ന അന്നമനട ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ഇ.എം. ഷിലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story