Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് മോഷണക്കേസിൽ...

ബൈക്ക് മോഷണക്കേസിൽ രണ്ട്​ യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
കൊരട്ടി: കൊരട്ടിയിൽ ബൈക്ക് മോഷണക്കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. മൂക്കന്നൂർ കാഞ്ഞൂക്കാരൻ മിജോ (20), എടക്കുന്ന് ഏനാശ്ശേരി അഭിജിത്ത് (20) എന്നിവരാണ് പിടിയിലായത്. ഏഴിനാണ് കേസിനാസ്പദമായ സംഭവം. മാമ്പ്ര സ്വദേശി ശബരിനാഥ് എറണാകുളത്ത് ജോലിക്ക് പോകുന്ന സമയം പൊങ്ങം ഓട്ടോറിക്ഷ സ്റ്റാൻഡിന്​ സമീപം പാർക്ക് ചെയ്ത ബൈക്ക്​ മോഷണം പോയിരുന്നു. പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് നിരവധി സി.സി ടി.വികളും മറ്റും പരിശോധിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് സമൂഹമാധ്യമംവഴി തിരയുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ മോഷണംപോയ വാഹനത്തിന്റെ ചിത്രം മോഷ്ടാക്കൾ അപ്​ലോഡ് ചെയ്തത്​ കണ്ടെത്തി. അതിനടുത്ത് കണ്ട മറ്റൊരു ബൈക്കിന്‍റെ ഉടമസ്ഥനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിന്റെ നിർദേശപ്രകാരം കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ സി.എസ്. സൂരജ്, സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ. സജീഷ്​ കുമാർ, ജിബിൻ വർഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story