Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:33 AM IST Updated On
date_range 10 Aug 2022 1:33 AM ISTറോഡിലെ കുഴി ജനങ്ങൾ ഉണ്ടാക്കുന്നതല്ല -ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
text_fieldsbookmark_border
കൊച്ചി: റോഡിലെ കുഴികൾ ജനങ്ങൾ ഉണ്ടാക്കുന്നതല്ലെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിച്ച 'അപകടരഹിത കൊച്ചി' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ കുഴി വേണമെന്നുപറഞ്ഞ് ജനം അവിടെ കുഴി ഉണ്ടാക്കുന്നില്ല, അധികാരികളാണ് കുഴി ഉണ്ടാക്കുന്നത്. ഗട്ടറിൽനിന്ന് ഒഴിഞ്ഞുമാറി യാത്രചെയ്യുന്നതല്ല റോഡ് സേഫ്റ്റി. സ്വയംരക്ഷ ഉറപ്പാക്കണമെന്ന് ജനങ്ങൾക്ക് അദ്ദേഹം ഉപദേശവും നൽകി. നഗരത്തിലെ അപകടങ്ങൾ കുറക്കാൻവേണ്ടി ജി.സി.ഡി.എ, കൊച്ചിൻ ഷിപ് യാർഡ്, നാറ്റ്പാക്, ബി.പി.സി.എൽ, നാഷനൽ സേഫ്റ്റി കൗൺസിൽ സംയുക്തമായാണ് 'അപകടരഹിത കൊച്ചി' പദ്ധതി നടപ്പിലാക്കുന്നത്. അതിന് മുന്നോടിയായി വിദഗ്ധരുടെ അഭിപ്രായം ക്രോഡീകരിക്കുന്നതിന്‍റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. മേയർ എം. അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അധ്യക്ഷതവഹിച്ചു. നാഷനൽ സേഫ്റ്റി കൗൺസിൽ കേരള ചാപ്റ്റർ ചെയർമാൻ പി. പ്രമോദ്, കൊച്ചിൻ ഷിപ് യാർഡ് ഡയറക്ടർ (ഓപറേഷൻസ്) ശ്രീജിത് കെ.നാരായണൻ, ജി.സി.ഡി.എ സെക്രട്ടറി അബ്ദുൽ മാലിക്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ടി. ഇളങ്കോവൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ, നാറ്റ്പാക് ഡയറക്ടർ പ്രഫ. ഡോ. സാംസൺ മാത്യു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story