Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:13 AM IST Updated On
date_range 10 Aug 2022 1:13 AM ISTഗാർഹിക വിസയിൽ അല്ലാത്തവർക്ക് ആറുമാസം കഴിഞ്ഞാലും കുവൈത്തിൽ തിരിച്ചെത്താം
text_fieldsbookmark_border
താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലക്ക് മാത്രം ബാധകം കുവൈത്ത് സിറ്റി: ആറുമാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്തു കഴിഞ്ഞാൽ താമസാനുമതി അസാധുവാകുന്ന നിയമം ഗാർഹിക മേഖലക്ക് മാത്രം ബാധകം. മറ്റു വിസ കാറ്റഗറികളിൽ ഉള്ളവർക്ക് കോവിഡ് കാലത്ത് അനുവദിച്ച പ്രത്യേക ഇളവ് തുടരുന്നതായി താമസകാര്യ വൃത്തങ്ങൾ അറിയിച്ചു. പ്രവാസികളുടെ താമസരേഖ വിദേശത്തുനിന്ന് ഓൺലൈനായി പുതുക്കുന്നതിനുള്ള സംവിധാനവും തുടരുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ താമസ നിയമപ്രകാരം വിദേശികൾക്ക് രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. എന്നാൽ, കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ പ്രവാസികളുടെ മടക്കയാത്ര മുടങ്ങിയ പശ്ചാത്തലത്തിൽ പ്രത്യേക മന്ത്രിസഭ തീരുമാനത്തിലൂടെ ഈ നിയമം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ നിയമം പുനഃസ്ഥാപിച്ചെങ്കിലും ഗാർഹിക ജോലിക്കാർക്കു മാത്രമാണ് ബാധകമാക്കിയത്. പിന്നീട് ഇതുസംബന്ധിച്ച അറിയിപ്പുകൾ വരാതിരുന്നതിനാൽ പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാൽ, ഗാർഹിക വിസയിൽ അല്ലാത്തവർക്ക് ആറുമാസം കഴിഞ്ഞാലും ഇഖാമ കാലാവധി ഉണ്ടെങ്കിൽ കുവൈത്തിലേക്ക് തിരിച്ചുവരുന്നതിനു തടസ്സമില്ലെന്ന് താമസകാര്യ വകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, ഗാർഹികത്തൊഴിലാളികൾക്ക് ആറുമാസത്തിൽ കൂടുതൽ കാലം രാജ്യത്തിനു പുറത്തു കഴിയണമെങ്കിൽ സ്പോൺസർ പ്രത്യേക അപേക്ഷ നൽകണം. അല്ലാത്തപക്ഷം ആറുമാസം പൂർത്തിയാകുന്നതോടെ ഇഖാമ സിസ്റ്റത്തിൽനിന്ന് അസാധുവാകും. വിദേശത്തായിരിക്കുമ്പോൾ പ്രവാസികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാനുള്ള സംവിധാനം ഇപ്പോഴും തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story