Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:51 AM IST Updated On
date_range 10 Aug 2022 12:51 AM ISTസഹകരണ ഓണവിപണി: യോഗം ചേർന്നു
text_fieldsbookmark_border
തൃശൂർ: സഹകരണ ഓണവിപണി സംഘടിപ്പിക്കുന്നതിന്‍റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗം സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) ഓഫിസിലെ സഹകരണ ഭവൻ ഹാളിൽ നടന്നു. ജില്ലയിലെ 137 സഹകരണ സംഘങ്ങൾ വഴി ഓണച്ചന്തയിലൂടെ സബ്സിഡി, നോൺ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ഓണ വിപണിയുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് 30ന് പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിൽ നടത്തും. ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ ഏഴുവരെ തുടർച്ചയായി 10 ദിവസം നീണ്ടുനിൽക്കുന്നതാണ് സഹകരണ ഓണ വിപണി. യോഗത്തിൽ ജില്ല സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ (ജനറൽ) എം. ശബരീദാസൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡ് ഡയറക്ടർ സി.എ. ശങ്കരൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കൺസ്യൂമർ ഫെഡ് റീജനൽ മാനേജർ ടി.എസ്. ബിജി പദ്ധതി വിശദീകരിച്ചു. സംഘം പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സഹകരണ സംഘം അസി. രജിസ്ട്രാർ (ജനറൽ) സി. സത്യനാഥ് സ്വാഗതവും അസി. രജിസ്ട്രാർ (പ്ലാനിങ്) സി. സുരേഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story